ഐഎൻഎസ് വിക്രാന്തിലെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകളും ഹാർഡ് വേറുകളും മോഷ്ടിച്ച കേസിൽ രണ്ടുപേർക്ക് തടവുശിക്ഷ വിധിച്ച് കൊച്ചി എൻഐഎ കോടതി. ഒന്നാം പ്രതിയായ ബിഹാർ സ്വദേശി സുമിത് കുമാർ സിങ്ങിന് അഞ്ചു വർഷമും രണ്ടാം പ്രതി രാജസ്ഥാൻ സ്വദേശി ദയാ റാമിന് മൂന്ന് വർഷവുമാണ് തടവുശിക്ഷ. മോഷണക്കുറ്റവും സൈബർ കുറ്റവുമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്‍ഐഐ അന്വേഷണത്തില്‍ രാജ്യദ്രോഹക്കുറ്റം കണ്ടെത്തിയിരുന്നില്ല.
2019 സെപ്റ്റംബറിലാണ് പത്ത് റാം, അഞ്ച് മൈക്രോ പ്രോസസേഴ്സ്, അഞ്ച് സോളിഡ് സ്റ്റേറ്റ് ഡ്രൈവസ് എന്നിവയാണ് ഐഎൻഎസ് വിക്രാന്തിൽ നിന്ന് മോഷണം പോയത്. വിചാരണ തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രതികൾ കുറ്റം സമ്മതിച്ചിരുന്നു. കേരളമടക്കം വിവിധ സംസ്ഥാനങ്ങളിലെ ആക്രിക്കടകളിലാണ് മോഷ്ടിച്ച വസ്തുക്കൾ ഇവർ വിറ്റതെന്ന് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. കപ്പൽശാലയിലെ സ്വകാര്യ കരാർ ഏജൻസിയിലെ തൊഴിലാളികളായിരുന്നു പ്രതികൾ. ഐഎൻഎസ് വിക്രാന്തിൽ ജോലി ചെയ്ത ആറായിരം കരാർ തൊഴിലാളികളുടെ വിരലടയാളം ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് യഥാർത്ഥ പ്രതികളെ പിടികൂടാനായത്. ജൂൺ പത്തിനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
English Summary: INS Vikrant theft case: Two persons sentenced to imprisonment
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.