രാജ്യത്തുടനീളം മെറ്റായുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാം ഇന്ന് അല്‍പ്പസമയത്തേക്ക് പ്രവർത്തനരഹിതമായി. രാവിലെയാണ് സമൂഹമാധ്യമങ്ങളിലെ ഏറ്റവും ആരാധകരുള്ള പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാം നിശ്ചലമായത്. രാവിലെ 9.45 ഓടെ പുതിയ അപ്ഡേഷനുകളൊന്നും കാണിച്ചിരുന്നില്ലെന്ന് ഉപയോക്താക്കള്‍ അറിയിച്ചു. രാവിലെ തുടങ്ങിയ തടസം ഏകദേശം ഉച്ചയ്ക്ക് 12.45 വരെ നീണ്ടു. ഡൽഹി, ജയ്പൂർ, ലഖ്‌നൗ, മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിൽ നിന്ന് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.
ഇന്‍സ്റ്റാഗ്രാം നിശ്ചലമായ സമയത്ത് പോസ്റ്റുകള്‍ കാണാന്‍ കഴിയുന്നില്ലെന്ന് ഉപയോക്താക്കള്‍ പറയുന്നു. ലോഗിന്‍ ചെയ്യാന്‍ പോലും കഴിയുന്നില്ലെന്ന് ചില ഉപയോക്താക്കളും ആരോപിച്ചു. അതിനിടെ ഇത്തരം പ്രശ്നങ്ങള്‍ തങ്ങളുടെ ഇന്‍സ്റ്റാഗ്രാമിലുണ്ടായിട്ടില്ലെന്ന് ചില ഉപയോക്താക്കള്‍ അവകാശപ്പെട്ടു.
അതേസമയം ഇന്‍സ്റ്റാഗ്രാം നിശ്ചലമായത് അധികൃതര്‍ സ്ഥിരീകരിക്കുകയോ ഔദ്യോഗിക പ്രസ്താവനയിറക്കുകയോ ചെയ്തിട്ടില്ല.
കഴിഞ്ഞ മാസം ഏപ്രിൽ 19 നും രാത്രിയോടെ ഇന്‍സ്റ്റാഗ്രാമില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. സമീപ മാസങ്ങളിൽ പ്ലാറ്റ്‌ഫോമിന് സമാനമായ നിരവധി തകരാറുകൾ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.
English Summary: Instagram at a standstill: Authorities unconfirmed
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.