ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. കഴിഞ്ഞ മത്സരത്തില്‍ പുതുക്കക്കാരായ ഗുജറാത്തിനോട് തോറ്റ ഡല്‍ഹിക്ക് ഇന്നത്തെ ജയം അനിവാര്യമാണ്. ആദ്യ മത്സരങ്ങളില്‍ ഇല്ലാതിരുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോര്‍ട്ട്ജെയും ഇറങ്ങാന്‍ സാധ്യതയുണ്ട്. മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വൈകുന്നേരം ഏഴരയ്ക്കാണ് മത്സരം.
പുതുമുഖമായ ലഖ്നൗ ശരാശരി പ്രകടനമാണ് നടത്തുന്നത്. മറുവശത്ത് ഒരു മത്സരത്തില്‍ മാത്രമാണ് ഋഷഭ് പന്തിന്റെ ഡല്‍ഹിയ്ക്ക് ജയിക്കാനായത്. ടീമിന്റെ നെറ്റ് റണ്‍ റേറ്റും മികച്ചതല്ല. എന്നാല്‍ ഡല്‍ഹിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ് വാര്‍ണറുടെ വരവ്. ക്യാപ്റ്റന്‍ റിഷഭ് പന്തും പൃഥ്വിഷായും ഒപ്പം ലളിത് യാദവും ചേരുമ്പോള്‍ ബാറ്റിങ്ങില്‍ ആശങ്കയില്ല. രണ്ട് മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ചാണ് ലഖ്‌നൗ എത്തുന്നത്. നായകന്‍ രാഹുലും ഡികോക്കും ഫോമിലാണ്. റണ്‍സ് കൊയ്യുന്ന എവിന്‍ ലൂയിസും ദീപക് ഹൂഡയും ടീമിന് ശക്തിയേകും.
English summary; ipl Delhi Capitals will take on Lucknow Super Giants today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.