മഹ്സ അമിനി മരണവുമായി ബന്ധപ്പെട്ട് സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് വീണ്ടുമൊരാളെ കൂടി പരസ്യമായി തൂക്കിക്കൊ ന്ന് ഇറാൻ. മജിദ്റെസ റഹ്നാവാദ് എന്ന 23 ‑കാരനെയാണ് തൂക്കിക്കൊ ന്നത്. അറസ്റ്റ് ചെയ്യപ്പെട്ട് 23 ദിവസത്തിന് ശേഷമാണ് യുവാവിനെ വധിക്കുന്നത്. നവംബർ 29 ‑നാണ് റഹ്നാവാദിന് വധശിക്ഷ വിധിച്ചത്. രണ്ട് സുരക്ഷാ ഭടന്മാരെ കുത്തിക്കൊന്നു, നാലുപേരെ പരിക്കേൽപ്പിച്ചു എന്നതാണ് റഹ്നാവാദിന് മേൽ ചുമത്തിയിരുന്ന കുറ്റം.
ഇതോടെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരിൽ ഇറാനിൽ രണ്ടുപേരുടെ വധശിക്ഷയാണ് നടപ്പിലാക്കിയിരിക്കുന്നത്. അഞ്ച് ദിവസം മുമ്പാണ് മൊഹ്സെൻ ഷെക്കാരി എന്ന 24 ‑കാരനെ തൂക്കിലേറ്റിയത്. സുരക്ഷാ സേനയിലുള്ളവരെ അക്രമിച്ചു എന്ന കുറ്റം തന്നെയാണ് ഈ യുവാവിനെതിരെയും ചുമത്തിയിരുന്നത്. ഹിജാബ് നിയമം ലംഘിച്ചു എന്ന് ആരോപിച്ച് മത പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി എന്ന 22 ‑കാരി മരിച്ചതുമായി ബന്ധപ്പെട്ടാണ് ഇറാനിലെ ഈ സമീപകാല പ്രക്ഷോഭം ആരംഭിച്ചത്.
English Summary : Iran publicly hangs 23-year-old man
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.