18 April 2024, Thursday

ഗോവ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാൻ പുറപ്പെട്ട നിര്‍മ്മാതാവിനെ ഇറാൻ തടഞ്ഞു

Janayugom Webdesk
November 28, 2022 5:40 pm

ഗോവയില്‍ നടക്കുന്ന ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാൻ പുറപ്പെട്ട ചലച്ചിത്ര നിര്‍മ്മാതാവിനെ ഇറാനിയൻ അധികൃതര്‍ തടഞ്ഞു. ഗോവയില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഡാരിയുഷ് മെഹര്‍ജുയി സംവിധാനം ചെയ്ത എ മൈനര്‍ എന്ന സിനിമയുടെ നിര്‍മ്മാതാവ് റെസ ഡൊര്‍മിഷിയനെയാണ് അധികൃതര്‍ രാജ്യം വിട്ടുപോകുന്നതില്‍ നിന്നും വിലക്കിയിരിക്കുന്നത്.

ഭരണകൂട വിരുദ്ധ നിലപാടുകളാണ് വിലക്കിന് കാരണമെന്ന് അറിവായിട്ടുണ്ടെങ്കിലും അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല. ഇറാനിയൻ നവതരംഗ സിനിമയുടെ തുടക്കക്കാരിലൊരാളാണ് മെഹര്‍ജുയി. ചലച്ചിത്ര മേള ഇന്നാണ് അവസാനിക്കുന്നത്. കഴിഞ്ഞയാള്ച രണ്ട് ദിവസങ്ങളില്‍ ഇദ്ദേഹത്തിന്റെ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു.

തെഹ്രാൻ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഡൊര്‍മിഷിയന്റെ പാസ്പോര്‍ട്ട് അധികൃതര്‍ പിടിച്ചെടുക്കുകയായിരുന്നെന്ന് ദ വെറൈറ്റി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം അദ്ദേഹം അറസ്റ്റിലാണോ അല്ലയോ എന്ന് വ്യക്തമായിട്ടില്ല. 

ഒട്ടനവധി അവാര്‍ഡുകള്‍ നേടിയിട്ടുള്ള തിരക്കഥാകൃത്തും സംവിധായകനും ഡോക്യുമെന്ററി മേക്കറും നിര്‍മ്മാതാവുമാണ് ഡൊര്‍മിഷിയന്‍. ഇറാനിലെ സാമൂഹികാവസ്ഥയെ ചോദ്യം ചെയ്യുന്ന അദ്ദേഹത്തിന്റെ സിനിമകള്‍ സ്വന്തം നാട്ടില്‍ വ്യാപകമായി സെന്‍സറിംഗിന് വിധേയമാകാറുണ്ട്. നിലവില്‍ സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടി ഇറാനില്‍ വ്യാപക പ്രക്ഷോഭം നടക്കുകയാണ്.

Eng­lish Sum­mery: Iran­ian Film­mak­er Stopped from Com­ing to Indi­an Film Fes­ti­val, Pass­port Seized
You May Also Like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.