15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 13, 2024
October 30, 2024
October 27, 2024
October 7, 2024
October 5, 2024
October 5, 2024
October 4, 2024
October 2, 2024
October 1, 2024

ഹിജാബ് വിരുദ്ധ പ്രക്ഷോഭം; ഐക്യദാര്‍ഢ്യവുമായി ഇറാന്‍ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍

Janayugom Webdesk
ടെഹ്റാന്‍
November 8, 2022 10:22 pm

ഇറാനിലുടനീളം ശക്തമായി തുടരുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍. സര്‍വകലാശാല കാമ്പസുകളിലെ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന് സര്‍വകലാശാലകളില്‍ അനുമതിയില്ല. ഇറാനില്‍ മാസങ്ങളായി നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളോടുള്ള പിന്തുണയെന്ന നിലയിലാണ് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ തീരുമാനം. 

പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ട സഹപാഠികളോടുള്ള ഐക്യദാര്‍ഢ്യവും വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിക്കുന്നുണ്ട്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം 300 ലധികം വിദ്യാർത്ഥികളെയാണ് ഇറാന്‍ സുരക്ഷാസേന കസ്റ്റഡിയിലെടുത്തത്. പ്രതിഷേധങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ നിരന്തരം ശ്രമിക്കുന്നുണ്ടെങ്കിലും കൂടുതല്‍ ശക്തിയാര്‍ജിക്കുന്നതിന്റെ സൂചനകളാണ് സര്‍വകലാശാലകളിലെ പ്രതിഷേധ കൂട്ടായ്മകളെന്നും വിലയിരുത്തുന്നു. സര്‍വകലാശാലകള്‍ക്കു പുറമേ, സ്കൂള്‍ വിദ്യാര്‍ത്ഥികളും പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കാളികളാണ്. സുരക്ഷാ സേന നടത്തിയ ഏറ്റുമുട്ടലില്‍ ഒരു വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടിരുന്നു. 1979 ലെ ഇസ്‍ലാമിക വിപ്ലവം മുതല്‍ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ ഇറാനിയന്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്നുണ്ട്. 

Eng­lish Summary:Iranian uni­ver­si­ty stu­dents stand in sol­i­dar­i­ty with anti-hijab protest
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.