അഫ്ഗാനിസ്താനിലെ സിഖ് ഗുരുദ്വാരക്ക് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ്ഐഎസ് ഏറ്റെടുത്തു. പ്രവാചകനിന്ദക്കുള്ള മറുപടിയാണ് ആക്രമണമെന്ന് ഐഎസ് വിശദീകരിച്ചു.
ഹിന്ദുക്കളേയും സിഖുകാരേയും ലക്ഷ്യമിട്ടാണ് ശനിയാഴ്ച ആക്രമണം നടത്തിയതെന്നും ഐഎസ് അവരുടെ ആശയ പ്രചാരണത്തിനായി ഉപയോഗിക്കുന്ന വെബ്സൈറ്റുകളിലൊന്നിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.
കാബൂളിലെ സിഖ് ഗുരുദ്വാരയിലുണ്ടായ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഏഴുപേർക്ക് പരിക്കുണ്ട്. സ്ഫോടക വസ്തു നിറച്ചുവന്ന വാഹനം സുരക്ഷ ജീവനക്കാരന് തടയാനായത് വൻ ദുരന്തം ഒഴിവാക്കി. മൂന്ന് അക്രമികളെ താലിബാൻ സേന വെടിവച്ചുകൊന്നു.
ശനിയാഴ്ച രാവിലെയാണ് കർതെ പർവാൺ ഗുരുദ്വാരയിൽ ആക്രമണമുണ്ടായത്. തുടർന്ന് ഭീകരവാദികളും താലിബാൻകാരും തമ്മിൽ വെടിവെപ്പുണ്ടായതായി ആഭ്യന്തര മന്ത്രാലയത്തിൽ താലിബാൻ നിയമിച്ച വക്താവ് അബ്ദുൽ നാഫി ടാകോർ പറഞ്ഞു.
English summary;IS claims attack in Sikh gurudwara Kabul
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.