പാക്കിസ്ഥാന്റെ ചാര സംഘടനയായ ഐഎസ്‌ഐ ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന ലാൽ ദർജി എന്ന ലാൽ മുഹമ്മദിനെ (55) നേപ്പാളിൽ അജ്ഞാത സംഘം വെടിവച്ച് കൊലപ്പെടുത്തി. ഈ മാസം 19 നാണ് സംഭവം. ഇന്ത്യയിലേക്ക് കള്ളനോട്ട് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് കൊല്ലപ്പെട്ട ലാൽ ദർജി.
ഡി കമ്പനി അടക്കമുള്ള മുംബെ അധോലോക സംഘങ്ങൾക്ക് വേണ്ട ലോജിസ്റ്റിക് സപ്പോർട്ട് നൽകിയിരുന്നത് ഇയാളായിരുന്നു. അജ്ഞാതരായ അക്രമികൾ ഇയാളെ വെടിവച്ച് വീഴ്ത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. വീട്ടിൽ നിന്ന് കാറിലേക്ക് കയറുന്നതിനിടെയായിരുന്നു ആക്രമണം. വെടിയേറ്റ ലാൽ ദർജിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
English Summary: ISI agent killed in Nepal
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.