27 July 2024, Saturday
KSFE Galaxy Chits Banner 2

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
March 29, 2022 4:44 pm

ഇസ്രയേൽ പ്രധാനമന്ത്രി നാഫ്തലി ബെന്നറ്റിന് കോവിഡ് സ്ഥിരീകരിച്ച പശ്ചാതലത്തില്‍ അദ്ദേഹത്തിന്റെ ഇന്ത്യ സന്ദർശനം മാറ്റിവച്ചു. ഏപ്രിൽ മൂന്ന് മുതൽ അഞ്ച് വരെയായിരുന്നു നേരത്തെ സന്ദർശനം നിശ്ചയിച്ചിരുന്നത്.

ഇന്ത്യ- ഇസ്രയേൽ നയതന്ത്ര ബന്ധത്തിന്റെ മുപ്പതാം വാർഷികത്തിൽ പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് നഫ്താലി ബെന്നറ്റ് ഇന്ത്യ സന്ദർശിക്കാൻ തീരുമാനിച്ചത്. കൂടുതൽ മേഖലകളിൽ ഉഭയകക്ഷി സഹകരണത്തിനും സന്ദർശനം ലക്ഷ്യമിട്ടിരുന്നു. പുതുക്കിയ തീയതി പിന്നീടറിയിക്കുമെന്ന് ഇന്ത്യയിലെ ഇസ്രയേൽ എംബസി വ്യക്തമാക്കി.

eng­lish summary;Israeli PM post­pones vis­it to India

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.