March 30, 2023 Thursday

Related news

March 16, 2023
March 16, 2023
March 16, 2023
March 14, 2023
March 14, 2023
March 14, 2023
March 14, 2023
March 12, 2023
March 10, 2023
March 6, 2023

പലസ്തീനില്‍ ഇസ്രയേല്‍ വെടിവയ്പ്: ഒമ്പത് മരണം

Janayugom Webdesk
ജറുസലേം
January 27, 2023 11:33 pm

പലസ്തീനിയന്‍ മേഖലയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിവയ്പില്‍ ഒമ്പത് മരണം. വെസ്റ്റ് ബാങ്കിലെ ജെനിനിൽ അഭയാർത്ഥി ക്യാമ്പിന് നേരെയുണ്ടായ വെടിവയ്പില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടതിനുപിന്നാലെ ഗാസയിലും ഇസ്രയേൽ വ്യോമാക്രമണമുണ്ടായി, സംഭവത്തില്‍ യുഎന്‍ രക്ഷാസമിതി യോഗം ചേരണമെന്ന് ഫ്രാന്‍സ്, ചൈന, യുഎഇ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.
അഭയാർത്ഥി ക്യാമ്പിന് നേരെയാണ് ഇസ്രയേൽ വ്യോമാക്രമണമുണ്ടായതെന്നും സാഹചര്യം അതീവ ഗുരുതരമാണെന്നും പലസ്തീൻ ആരോഗ്യമന്ത്രി മൈ എൽ കൈല പറഞ്ഞു. 

നിരവധിപേർക്ക് ഇസ്രയേൽ സൈന്യത്തിന്റെ വെടിവയ്പില്‍ പരിക്കേറ്റിട്ടുണ്ട്. കുട്ടികളുടെ ആശുപത്രിക്കുനേരെയും ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണമുണ്ടായി. ദക്ഷിണ ഗാസയില്‍ 13 തവണ വ്യോമാക്രമണമുണ്ടായതായി പലസ്തീന്‍ മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു. 

വെസ്റ്റ് ബാങ്കിൽ സാധാരണക്കാരുൾപ്പെടെ 29 പേരാണ് ഈ വർഷം ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. അതേസമയം ഭീകരസംഘടനാ പ്രവര്‍ത്തകരെ പിടിക്കാനുള്ള നീക്കത്തിനിടെ മൂന്നുപേർ സൈന്യത്തിനുനേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. ഇസ്രയേലിലെ വിവിധ സ്ഥലങ്ങളിൽ ആക്രമണം നടത്താനുള്ള പദ്ധതിയാണ് തകര്‍ത്തതെന്നും ഇസ്രയേൽ ആരോപിച്ചു.

Eng­lish Sum­ma­ry: Israeli shoot­ing in Pales­tine: nine dead

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.