30 April 2024, Tuesday

Related news

April 30, 2024
April 29, 2024
April 28, 2024
April 21, 2024
April 19, 2024
April 18, 2024
April 17, 2024
April 15, 2024
April 15, 2024
April 15, 2024

ഇറാനെ ആക്രമിക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രയേല്‍; വലിയ വില നല്‍കേണ്ടിവരുമെന്ന് തിരിച്ചടിച്ച് ഇറാനും

Janayugom Webdesk
ന്യൂഡല്‍ഹി
April 17, 2024 10:33 am

ജെറുസലേമിലും, ടെല്‍ അവീവിലുമുള്‍പ്പെടെ വ്യോമാക്രമണം നടത്തിയ ഇറാനെ ആക്രമിക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രയേല്‍. സാഹസത്തിന് മുതിന്നാല്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍ തിരിച്ചടിച്ചതോടെ പശ്ചിമേഷ്യ യുദ്ധഭീതിയില്‍. 

ഇസ്രയേല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങലെ ലക്ഷ്യമിടുമോ എന്ന് യുഎന്‍ അന്താരാഷഅട്ര ആണവോര്‍ജ്ജ ഏജന്‍സി (ഐഎഇഎ) ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസം ആണവ കേന്ദ്രങ്ങല്‍ അടച്ചുവെങ്കിലും തിങ്കളാഴ്ച വീണ്ടും തുറന്നു. സ്ഥിതിഗതികള്‍ പൂര്‍ണമായും ശാന്തമാകുന്നതുവരെ തങ്ങളുടെ പരിശോധകരെ അവിടേക്ക് അയക്കില്ലെന്ന് ഐഎഇഎ ഡയറക്ടര്‍ ജനറല്‍ റാഫേള്‍ ഗ്രോസി അറിയിച്ചു ഹലേവി പറഞ്ഞു.

ആക്രമണം എപ്പോഴാണെന്നൊ എങ്ങനെയായിരിക്കുമെന്നോ അറിയിച്ചിട്ടില്ല. എന്നാൽ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തിയാലും വേദനാപൂര്‍ണമായ’ മറുപടിയുണ്ടാകുമെന്ന്‌ ഇറാൻ പ്രസിഡന്റ്‌ ഇബ്രാഹിം റെയ്‌സി മുന്നറിയിപ്പ്‌ നൽകി. ഇറാന്‌ കൂടുതൽ ഉപരോധമേർപ്പെടുത്താൻ ഒരുങ്ങുകയാണ്‌ അമേരിക്ക.

Eng­lish Summary:
Israel announced that it will attack Iran; Iran also retal­i­at­ed that it will have to pay a heavy price

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.