27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 20, 2024
July 18, 2024
July 17, 2024
July 12, 2024
July 11, 2024
July 7, 2024
June 16, 2024
June 15, 2024
June 11, 2024
May 4, 2024

യുഎസ് ക്യാമ്പസുകളില്‍ രോഷം ; ഹാര്‍വാര്‍ഡിലും പലസ്തീന്‍ പതാക

Janayugom Webdesk
ന്യൂഡല്‍ഹി
April 30, 2024 11:22 am

ഗാസയില്‍ വംശഹത്യ നടത്താന്‍ ഇസ്രയേലിന് ആയുധം നല്‍കുന്നതിനെതിരെ അമേരിക്കയില്‍ കൊളംബിയ സര്‍വകലാശാലയില്‍ ആരംഭിച്ച പ്രതിഷേധം രാജ്യത്താകമാനം രൂക്ഷമാകുന്നു. സമരം നടക്കുന്ന ഹാര്‍വാഡ് സര്‍വകശാലയിലും പലസ്തീന്‍ പതാകയുര്‍ത്തി, ഐവി ലീഗ് സ്ക്കൂളില്‍ ജോണ്‍ ഹാര്‍വാഡിന്റെ പ്രതിമതയിലാണ് പതാക കെട്ടിയത്. പലസ്‌തീനെ സ്വതന്ത്രമാക്കണമെന്ന മുദ്രാവാക്യവും മുഴക്കി. മൂന്നു വിദ്യാർഥികൾ പതാക ഉയർത്തുന്നതിന്റെ വീഡിയോ പുറത്തുവന്നു.

സാധാരണയായി അമേരിക്കൻ പതാകയാണ്‌ ഇവിടെ ഉയർത്താറുള്ളത്‌. പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് സർവകലാശാല അധികൃതർ പ്രതികരിച്ചു.നാല് ക്യാമ്പസുകളിലായി ഏകദേശം 275 പേരെയാണ്‌ വാരാന്ത്യത്തിൽ അറസ്റ്റ് ചെയ്തത്‌. സമരം ആരംഭിച്ച 18 മുതൽ അറസ്റ്റ്‌ ചെയ്‌തവരുടെ എണ്ണം 900 കവിഞ്ഞു. ലൊസ്‌ ആഞ്ചലസിലെ കലിഫോർണിയ സർവകലാശാലയിൽ ഇസ്രയേൽ അനുകൂലികളും പലസ്‌തീൻ അനുകൂല പ്രതിഷേധക്കാരും തമ്മിൽ വാക്കുതർക്കമുണ്ടായി.അതേസമയം, ജർമനിയിലെ ബർലിനിലും പലസ്‌തീന്‌ ഐക്യദാർഢ്യവുമായി പ്രതിഷേധം നടന്നു.

പാർലമെന്റ്‌ കെട്ടിടത്തിനുമുന്നിലെ പ്രതിഷേധക്കാരുടെ ക്യാമ്പ്‌ പൊലീസ്‌ തകർത്തു. നിരവധി പേരെ അറസ്റ്റ്‌ ചെയ്‌തു. കുവൈത്ത്‌ സർവകലാശാലയിലും വിദ്യാർഥി പ്രക്ഷോഭം നടന്നു.റിയാദിലും കെയ്‌റോയിലും വെടിനിർത്തൽ ചർച്ച സജീവമാകുമ്പോഴും കൊന്നൊടുക്കൽ തുടർന്ന്‌ ഇസ്രയേൽ. റാഫയിലും ഗാസ സിറ്റിയിലും നടത്തിയ വ്യോമാക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടു. ഇതോടെ ഗാസയിലാകെ കൊല്ലപ്പെട്ടവരുടെ എണ്ണം 34,488 ആയി. സൗദിയിലെ റിയാദിൽ ഗൾഫ്‌ കോർപറേഷൻ കൗൺസിൽ രാജ്യങ്ങളിലെ വിദേശമന്ത്രിമാരും അമേരിക്കൻ സ്റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കനും ഗാസ വിഷയത്തിൽ യോഗം ചേർന്നു. 

Eng­lish Summary:
Rage on US Cam­pus­es; Pales­tin­ian flag at Harvard

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.