27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 25, 2024
July 19, 2024
July 19, 2024
July 17, 2024
July 16, 2024
July 14, 2024
July 13, 2024
July 4, 2024
June 20, 2024
June 11, 2024

‘പോസ്റ്ററിൽ ആരുടെ ഫോട്ടോ വലുതായിട്ടും കാര്യമില്ല’: പ്രധാനമന്ത്രിക്കെതിരെ സച്ചിൻ പൈലറ്റ്

Janayugom Webdesk
ന്യൂഡല്‍ഹി
November 25, 2023 1:44 pm

രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റക്കെട്ടായിട്ടാണ് മത്സരിക്കുന്നതെന്നും ജനങ്ങൾ വീണ്ടും പാർട്ടിക്ക് വോട്ട് ചെയ്യുമെന്ന് മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. അഞ്ച് വർഷമായി അധികാരത്തിലിരിക്കുന്ന ഒരു പാർട്ടി വോട്ട് ചെയ്യപ്പെടാതെ പോകുമെന്ന് ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. യുവാക്കൾ ഉൾപ്പെടെയുള്ള ജനങ്ങളുടെ പ്രശ്‌നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്നും കഴിഞ്ഞ അഞ്ച് വർഷമായി സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടിയെന്ന നിലയിൽ ബിജെപിയെ കാണാനെയില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് വിപുലമായ പ്രചാരണം നടത്തിയെന്നും പാർട്ടി പ്രവർത്തകർ ഊർജസ്വലരാണെന്നും പൈലറ്റ് വ്യക്തമാക്കി. രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതൃത്വം ഭിന്നിച്ചിരിക്കുന്നു. എങ്കിലും ജനങ്ങൾ സര്‍ക്കാരിനെ മാറ്റാനുള്ള തീരുമാനം സ്വീകരിക്കുമെന്ന് വിശ്വസിക്കുമെന്നും വീണ്ടും സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം തങ്ങള്‍ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിൽ ബിജെപി സർക്കാരിനൊപ്പം പ്രതിപക്ഷത്തിരുന്ന 2013 നും 2018 നും ഇടയിലുള്ള കാലഘട്ടം കോൺഗ്രസിന് ബുദ്ധിമുട്ടുള്ള കാലഘട്ടമായിരുന്നുവെന്നും അന്ന് 21 എംഎൽഎമാരുണ്ടായിരുന്നു. ധർണകളും പ്രതിഷേധങ്ങളും നിരാഹാരസമരങ്ങളും, ലാത്തിച്ചാർജുകളും തുടങ്ങി ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ജയിലില്‍ വരെ പോയി. എന്നാല്‍ ഇന്ന് സര്‍ക്കാര്‍ ജനങ്ങളോടൊപ്പമുണ്ടെന്നും തെരഞ്ഞെടുപ്പിൽ കൂടുതല്‍ ശക്തിയോടെ മത്സരിക്കുന്നതെന്ന് പൈലറ്റ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ കുടുംബത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളോടും പൈലറ്റ് പ്രതികരിച്ചു. അത്തരം പ്രസ്താവനകളിലെ വസ്തുത തെറ്റാണെന്നും 2014 മുതൽ ബിജെപി ചെയ്ത പ്രവർത്തനങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് അതെന്നും കഴിഞ്ഞ 10 വർഷമായി കേന്ദ്ര സർക്കാർ എന്താണ് ചെയ്തത്? രാജസ്ഥാനിനായി എന്തെങ്കിലും പദ്ധതികളോ സംരംഭങ്ങളോ പാക്കേജുകളോ ബിജെപി പ്രഖ്യാപിച്ചോയെന്നും പൈലറ്റ് ചോദിച്ചു. “ആര് എന്ത് ജോലിയാണ് ചെയ്തതെന്ന് ജനങ്ങള്‍ക്കറിയാം. ഒരു പോസ്റ്ററിൽ ഫോട്ടോ ഏറ്റവും വലുതായി പ്രത്യക്ഷപ്പെട്ടിട്ട് കാര്യമില്ലെന്ന് പ്രധാനമന്ത്രിയെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ബിജെപിക്കുള്ളില്‍ ഐക്യമില്ലെന്ന് ജനങ്ങൾക്ക് ഇപ്പോൾ ബോധ്യമായിട്ടുണ്ടെന്നും എന്നാൽ കോൺഗ്രസ് ഒറ്റക്കെട്ടാണെന്നും ഒരു ടീമായും പൂർണ ശക്തിയോടെയും തെരഞ്ഞെടുപ്പിനെ നേരിടുമെന്നും പൈലറ്റ് പറഞ്ഞു. രാജസ്ഥാൻ നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ ഡിസംബർ മൂന്നിന് നടക്കും.

Eng­lish Summary:‘It does­n’t mat­ter whose pho­to is big­ger on the poster’: Sachin Pilot against PM
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.