22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 2, 2024
October 13, 2024
August 14, 2024
July 23, 2024
July 16, 2024
July 8, 2024
May 14, 2024
March 23, 2024
February 12, 2024
January 14, 2024

ഇന്ത്യന്‍ ആര്‍മി റിക്രൂട്ട്മെന്റ് നിര്‍ത്തിവച്ചുവെന്നത് സത്യമാണ്: കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പുറത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
March 21, 2022 7:02 pm

ഇന്ത്യൻ ആർമിയിലെ നിയമനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ ഇന്ത്യന്‍ സൈന്യത്തിലേക്കുള്ള നിയമനം സർക്കാർ തടഞ്ഞിട്ടില്ലെന്നും കേന്ദ്രസര്‍‍ക്കാര്‍ തിങ്കളാഴ്ച പാർലമെന്റിനെ അറിയിച്ചു. രാജ്യത്ത് കോവിഡ് മഹാമാരിയുടെ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് റിക്രൂട്ട്മെന്റ് നിര്‍ത്തിവച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഇന്ത്യൻ ആർമിയിൽ റിക്രൂട്ട്‌മെന്റിനായി വൻ ജനക്കൂട്ടമാണ് എത്തുന്നത്. അതിനാൽ വൈറസ് പടരാന്‍ സാധ്യത ഏറുന്നുവെന്നും അതാണ് സേനയിലെ റിക്രൂട്ട്‌മെന്റ് പ്രക്രിയ താൽക്കാലികമായി നിർത്തിവയ്ക്കാന്‍ കാരണമെന്നും കേന്ദ്രം പാര്‍ലമെന്റില്‍ അറിയിച്ചു.
2020ൽ ഇന്ത്യയിൽ കോവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്തതിനുപിന്നാലെ 2020–21 ലും 2021–22 ലും ഇന്ത്യൻ ആർമിയിലെ റിക്രൂട്ട്‌മെന്റ് താൽക്കാലികമായി നിർത്തിവച്ചിരുന്നു.

അതേസമയം 2020–21 ൽ ഇന്ത്യൻ നാവികസേനയിൽ 2,722 പേരും ഇന്ത്യൻ വ്യോമസേനയിൽ 8,423 പേരും ചേർന്നു. അതുപോലെ, 2021–22ൽ ഇന്ത്യൻ നാവികസേനയിൽ 5,547 പേരും ഐഎഎഫിൽ 4,609 പേരും ചേർന്നു.
2018–19ൽ 53,431 ഉദ്യോഗാർത്ഥികളാണ് ഇന്ത്യൻ ആർമിയിൽ എൻറോൾ ചെയ്തതെങ്കിൽ 2019–20ൽ ഇത് 80,572 ആയതായും കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish Sum­ma­ry: It is true that Indi­an Army recruit­ment has been stopped: Cen­ter report out

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.