June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്: ഹര്‍ജികൾ തള്ളി

By Janayugom Webdesk
April 6, 2022

നടൻ മോഹൻലാലിനെതിരെയുള്ള ആനക്കൊമ്പ് കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരായുള്ള ഹര്‍ജി കോടതി തള്ളി. പെരുമ്പാവൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. ഏലൂർ സ്വദേശി എ എ പൗലോസും വനംവകുപ്പ് മുൻ ഉദ്യോഗസ്ഥൻ റാന്നി സ്വദേശി ജെയിംസ് മാത്യുവും സമർപ്പിച്ച ഹര്‍ജികളാണ് കോടതി തള്ളിയത്. കേസുമായി മുന്നോട്ട് പോവുന്നതിൽ കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ കേസ് പിൻവലിക്കാൻ തീരുമാനിച്ചത്. ഇത് ചോദ്യം ചെയ്തായിരുന്നു ഹര്‍ജിക്കാർ കോടതിയെ സമീപിച്ചത്. ആനക്കൊമ്പ് കേസിൽ ഉൾപ്പെട്ടത് പൊതുപണമല്ലെന്നും അതിനാൽ ഹര്‍ജിക്കാരുടെ വാദം പരിഗണിക്കേണ്ട സാഹചര്യമില്ലെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. 

Eng­lish Sum­ma­ry: Ivory case against Mohan­lal: Peti­tions dismissed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.