23 April 2024, Tuesday

Related news

March 28, 2024
March 6, 2024
February 15, 2024
February 1, 2024
January 18, 2024
January 9, 2024
October 9, 2023
September 5, 2023
August 7, 2023
May 14, 2023

ലക്ഷദ്വീപ് എംപിയുടെ തടവ് ശിക്ഷ: വിധിക്ക് സ്റ്റേ ഇല്ല

Janayugom Webdesk
കൊച്ചി
January 12, 2023 11:30 pm

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലുൾപ്പടെയുള്ളവരെ 10 വർഷം തടവിന് ശിക്ഷിച്ച സെഷൻസ് കോടതി വിധിക്ക് സ്റ്റേയില്ല. പ്രതികളുടെ അപ്പീൽ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. കവരത്തി സെഷൻസ് കോടതി വിധിക്കെതിരെയാണ് അപ്പീൽ. വധശ്രമ കേസിൽ എന്‍സിപി എംപി ഉൾപ്പെടെ നാല് പേർക്കെതിരെയാണ് കീഴ്‌ക്കോടതി 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. 

2009 ൽ പടന്നാത സാലിഹിനെ ആക്രമിച്ച കേസിലാണ് മുഹമ്മദ് ഫൈസലുൾപ്പടെയുള്ള പ്രതികളെ ശിക്ഷിച്ചത്.
പ്രതികൾക്കെതിരെ എതിരെ 307 വകുപ്പ് ചുമത്തിയ നടപടി അംഗീകരിച്ചാണ് 10 വർഷം ശിക്ഷ വിധിച്ചത്. 2009ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷമാണ് അടിപിടിയിൽ കലാശിച്ചത്. ആസൂത്രിത അക്രമമായിരുന്നില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയത്. 

Eng­lish Summary:Jail sen­tence for Lak­shad­weep MP: No stay on verdict
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.