21 December 2024, Saturday
KSFE Galaxy Chits Banner 2

ദളിത് അവകാശ പ്രസ്ഥാനത്തിന് ആവേശകരമായ തുടക്കം

മനോജ് ബി ഇടമന
January 9, 2022 6:00 am

ജാതിവ്യവസ്ഥയുടെ അതിക്രമങ്ങളെയും അനീതിയെയും തടയുക ഭരണഘടനാതത്വങ്ങള്‍ നടപ്പിലാക്കുന്നതിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ രാജ്യത്തെ 18 സംസ്ഥാനങ്ങളില്‍നിന്നായി 148 പ്രതിനിധികള്‍ ഔറംഗാബാദില്‍ ഡിസംബര്‍ 18, 19 തീയതികളില്‍ ഒരുമിച്ചുചേര്‍ന്ന് ഓള്‍ ഇന്ത്യ ദളിത് റൈറ്റ് മൂവ്മെന്റ് (എഐഡിആര്‍എം) എന്ന ദളിത് അവകാശ പ്രസ്ഥാനത്തിന് രൂപം നല്കി. ഔറംഗാബാദിലെ ഡോ. ബി ആര്‍ അംബേദ്കര്‍ പ്രതിമയില്‍ നൂറുകണക്കിന് ദളിത് പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ട് നഗരം ചുറ്റി പ്രകടനത്തോടെ മറാത്തവാഡ സാഹിത്യ പരിഷദ് ഓഡിറ്റോറിയത്തില്‍ എത്തി ആയിരത്തില്പരം ആളുകളുടെ സാന്നിധ്യത്തില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയാണ് ഉദ്ഘാടനം എഐഡിആര്‍എം ചെയ്തത്. സിപിഐ കേന്ദ്ര എസ്‌സി, എസ്‌ടി ഡിപ്പാര്‍ട്ട്മെന്റ് കമ്മിറ്റിയുടെ കീഴില്‍ രൂപീകരിച്ച വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനൊന്നംഗ സമിതിയാണ് നിരന്തരമായ ചര്‍ച്ചയിലൂടെയം യോഗങ്ങളിലൂടെയും എഐഡിആര്‍എം എന്ന സംഘടനയ്ക്ക് രൂപം നല്കാന്‍ തീരുമാനിച്ചത്. ഡിപ്പാര്‍ട്ട്മെന്റ് കമ്മിറ്റി കണ്‍വീനര്‍ ജനകിപസ്വാന്‍ അധ്യക്ഷം വഹിച്ച പൊതു സമ്മേളനത്തിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്കുന്ന പുതിയ പ്രസ്ഥാനം ആവശ്യമാണെന്നും ജനറല്‍ സെക്രട്ടറി ഡി രാജ പ്രഖ്യാപിച്ചത്.

ഡോ. ബി ആര്‍ അംബേദ്ക്കറുടെ കാല്‍പാദങ്ങള്‍ പതിഞ്ഞ മണ്ണില്‍ നിന്നുകൊണ്ട്, ബുദ്ധന്റെയും ജൈനന്റെയും സ്മരണകള്‍ നിറയുന്ന ഏക്കര്‍ വിസ്തീര്‍ണമുള്ള പാറക്കെട്ടിനുള്ളിലെ ആരാധനാലയവും പാറയ്ക്കുള്ളിലെ ആയിരങ്ങള്‍ പങ്കെടുക്കാന്‍ കഴിയുന്ന ഹാളും, അവര്‍ക്ക് താങ്ങാന്‍ കഴിവുള്ള പാറമടയിലെ മുറികളും മറ്റും അതിശയിപ്പിക്കുന്ന കൊത്തുപ്പണികളും, സാന്നിധ്യമരുളുന്ന ഔറംഗബാദ്. മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ പത്നിയെ അടക്കം ചെയയ്യുന്ന താജ്മഹലിന്റെ അതേരൂപത്തിലുള്ള ബീവി കി മക്ബറയെയും ദൗലത്ബാദ് കോട്ടയെയും സാക്ഷിനിര്‍ത്തി രണ്ടു രാവും രണ്ട് പകലും നടന്ന ചര്‍ച്ചയിലൂടെ ദളിത് സമൂഹത്തിനൊരു പ്രസ്ഥാനമായി എഐഡിആര്‍എം രൂപംകൊണ്ടു. തുല്യാവകാശത്തിലും നീതിയിലും അധിഷ്ഠിതമായ ഒരു നീതിയുക്തമായ സമൂഹം സ്ഥാപിക്കുന്നതിനായി ജാതികളുടെ ഉന്മൂലനം നേടിയെടുക്കാന്‍ പോരാട്ടങ്ങള്‍ ദളിതര്‍ നിരന്തരം നടത്തുന്നു. ഭൂരിഭാഗം പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരും കര്‍ഷകത്തൊഴിലാളികളുടെ ഭാഗമാണ്. 70 ശതമാനം കര്‍ഷകത്തൊഴിലാളികളും സമൂഹത്തിലെ ഈ വിഭാഗത്തില്‍ നിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ ഈ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നതിന് ബികെഎംയുവാണ് നേതൃത്വം നല്കിയത്.

 


ഇതുകൂടി വായിക്കാം; ഇന്ത്യയുടെ ദാരിദ്ര്യവും കേരളത്തിന്റെ മുന്നേറ്റവും


 

ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്ര നേതൃത്വത്തിനും മാര്‍ഗനിര്‍ദേശത്തിനും കീഴിലാണ് ഇപ്പോഴത്തെ ഭരണകക്ഷിയായ ബിജെപി. വിവേചനം വര്‍ധിപ്പിക്കുകയും ജാതിയെ ശാശ്വതമാക്കുകയും ചെയ്യുന്ന നയങ്ങള്‍ ഇവര്‍ പിന്‍തുടരുന്നു. ദേശീയ ആസ്തികളുടെയും പൊതുമേഖലയുടെയും വിദ്യാഭ്യാസത്തിന്റെയും ദ്രുതഗതിയിലുള്ള സ്വകാര്യവല്ക്കരണം ആ ദിശയിലേക്കുള്ള ചുവടുവയ്പാണ് ജെഎന്‍യുവില്‍ കാണുന്നതുപോലെ ഇടത്, അംബേദ്കറൈറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ആസൂത്രിത ശ്രമവുമുണ്ട്. വിവിധ കേന്ദ്ര സര്‍വകലാശാലകളില്‍, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയായിരുന്നു രോഹിത് വെമുല. രോഹിതിന്റെ ആത്മഹത്യ, മഹാരാഷ്ട്രയിലെ ഖിര്‍ലാഞ്ചി സംഭവവും ഹത്രാസ് ബലാത്സംഗക്കേസും മെനിയില്‍ ആള്‍ക്കൂട്ടക്കൊലപാതകവും സര്‍ക്കാരിന്റെ ഇപ്പോഴത്തെ നയമെന്ന നിലയില്‍ ജാതീയമായ മുന്‍ധാരണകളുമായി മുന്നോട്ടുപോകുകയാണ് ഈ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ചും യുപി പോലുള്ള സ്ഥലങ്ങള്‍. ആസ്തികളുടെ അസമമായ വിതരണം വര്‍ധിച്ചുകൊണ്ടിരിക്കുന്ന നവലിബറല്‍ നയങ്ങള്‍ ഇത് കൂടുതല്‍ തീവ്രമാക്കുന്നു. സര്‍ക്കാരിന്റെ നയങ്ങള്‍ വരുമാന അസമത്വവും വര്‍ധിച്ചുവരുന്നു.

ജനസംഖ്യയുടെ 10 ശതമാനം സമ്പത്തിന്റെ 76 ശതമാനം നിയന്ത്രിക്കുന്നു. സമ്പത്തിന്റെയും വരുമാനത്തിന്റെയും വ്യത്യാസം വര്‍ധിക്കുന്നു. നിലവിലുള്ള നീതിയിലും ജാതിവ്യവസ്ഥയുടെ അസമത്വത്തിനും സര്‍ക്കാര്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്ന നയങ്ങള്‍ നടപ്പിലാക്കുന്നു. ആസൂത്രണ കമ്മിഷന്‍ നിര്‍ത്തലാക്കിയത് എസ്‌സി, എസ്‌ടി ഉപപദ്ധതിയുടെ ഈ മുന്‍ സമ്പ്രദായം അസാധുവാക്കി സമത്വത്തിന്റെ ഉന്മൂലനമായി മാറി ആര്‍എസ്എസ്-ബിജെപി ഭരണത്തെ പരാജയപ്പെടുത്തുന്നതിനായി ഇടതുപക്ഷ പുരോഗമന ശക്തികളുടെ വിശാലമായ ഐക്യവും അവയോടൊപ്പം ദളിത് ശക്തികളെ ഉള്‍പ്പെടുത്തേണ്ടതും അനിവാര്യമായി മാറിയിരിക്കുന്നു. മഹാത്മാ ഫുലെയുടെ ഈ സമരങ്ങളും നവീകരണ പ്രസ്ഥാനങ്ങളും കാരണം ദളിത് ബഹുജനങ്ങള്‍ ഉള്‍പ്പെടുന്ന അധ്വാനിക്കുന്ന ജനങ്ങളെ ചൂഷണം ചെയ്യുന്നതില്‍ ജാതി ആചാരങ്ങളോടും അടിച്ചമര്‍ത്തലിനോടും ഉള്ള സമൂഹത്തിന്റെ മനോഭാവത്തില്‍ തീര്‍ച്ചയായും മാറ്റമുണ്ട്. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കുക, ഈ രൂപകല്പനകളെ ജനങ്ങളുടെ യോജിച്ച പ്രവര്‍ത്തനങ്ങളാല്‍ പരാജപ്പെടുത്തേണ്ടതുണ്ട്. ഇതിനായി “ദളിത് അവകാശ പ്രസ്ഥാനം” പ്രധാനപങ്കുവഹിക്കുകയും വേണമെന്ന് തീരുമാനിച്ചാണ് രണ്ടു ദിവസത്തെ കൂടിച്ചേരല്‍ അവസാനിച്ചത്.

 


ഇതുകൂടി വായിക്കാം; ജീവിത സായാഹ്നങ്ങളിലെ മനുഷ്യ ജീവിതം


 

ഇതിന്റെ ഭാഗമായി ഓരോ സംസ്ഥാനത്തും ദളിത് അവകാശ പ്രസ്ഥാനം (എഐഡിആര്‍എം) സംഘടിപ്പിക്കണം. ഓരോ ജില്ലയിലും മറ്റ് ഇടത്, അംബേദ്ക്കറൈറ്റ് സേനകള്‍ക്കൊപ്പം ജില്ലാകമ്മിറ്റികളും രൂപികരിക്കണം. ആ സമിതകള്‍ ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കണം. ഏത് അതിക്രമനിയമത്തെയും ലഘൂകരിക്കുന്ന നടപടികളെയും പൊതുമേഖലാ വിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്ക്കരണത്തെ യും എതിര്‍ക്കുക തുടങ്ങിയ പൊതു നിലപാടുകള്‍ ആവിഷ്കരിച്ച സംഘടന വിവിധ ആവശ്യങ്ങളും ഉന്നയിച്ചു. സ്വകാര്യവല്ക്കരണം സംവരണം ഇല്ലാതാക്കുന്നിനാല്‍ സ്വകാര്യ മേഖലയില്‍ സംവരണം നിയമംമൂലം നടപ്പിലാക്കണം, എംഎന്‍ആര്‍ഇജി പദ്ധതി മെച്ചപ്പെടുത്തല്‍‍ ആവശ്യമാണ്. വര്‍ഷത്തില്‍ കുറഞ്ഞത് 200 ദിവസത്തെ ജോലിയെങ്കിലും ലഭിക്കുമെന്ന് ഉറപ്പാക്കണം, വേതനം എത്രയും വേഗം നല്കാന്‍ വേണ്ട നടപടി ഉണ്ടാകണം, നഗരപ്രദേശങ്ങള്‍ക്കും സമാനമായ തൊഴില്‍ദാന പദ്ധതി ആവിഷ്കരിക്കണം, ജാതി അതിക്രമങ്ങള്‍ മനുഷ്യാവകാശലംഘനം തുടങ്ങിയ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി അതിവേഗ കോടതികള്‍ രൂപീകരിക്കണം, ഭൂമി വിതരണം പോലുള്ള സമ്പത്ത് വിതരണത്തില്‍ തുല്യത പുലര്‍ത്തണം, വനാവകാശ നിയമത്തിലൂടെ ആദിവാസികള്‍ക്കും മറ്റുള്ളവര്‍ക്കും നല്കിയ ഭൂമിയുടെ അവകാശം നടപ്പിലാക്കണം, തൂപ്പുകാര്‍ക്കും ശുചീകരണത്തൊഴിലാളികള്‍ക്കും നീതി ലഭ്യമാക്കണം, ഈ വിഭാഗത്തിന് കുറഞ്ഞ വേതനം, സാമൂഹിക സുരക്ഷ, കരാര്‍ സമ്പ്രദായം നിര്‍ത്തലാക്കല്‍ എന്നിവ നടപ്പിലാക്കണം തുടങ്ങിയവയാണ് സംഘടന മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങള്‍.

ഭരണഘടനയുടെ നിര്‍ദേശതത്വങ്ങള്‍ നടപ്പിലാക്കുക എന്ന അവകാശപത്രിക സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഡോ. ബാല്‍ചന്ദ്രകാംഗൊ അവതരിപ്പിച്ച് അംഗീകരിച്ചു. ഡോ. ബി ആര്‍ അംബേദ്കര്‍ വിഭാവനം ചെയ്ത കടും നീല കൊടിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രക്തപതാകയും സമ്മേളനവേദിയില്‍ പാര്‍ട്ടി ജനറല്‍‍ സെക്രട്ടറി ഡി രാജ കൂട്ടിക്കെട്ടി കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും അംബേദ്കറിസവും ഒന്നിക്കുന്നു എന്ന് പ്രഖ്യാപിച്ചാണ് എഐഡിആര്‍ഡിഎം എന്ന ദളിത് അവകാശ പ്രസ്ഥാനം രൂപീകരിച്ചത്. അംബേദ്കര്‍ ദിനമായ ഏപ്രില്‍ 14ന് മുകളില്‍ സൂചിപ്പിച്ച ആവശ്യങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യ അവകാശദിനമായും പ്രക്ഷോഭ പരിപാടികള്‍ നടത്താനും തീരുമാനിച്ചു. അഖിലേന്ത്യാ ദളിത് റൈറ്റ് മൂവ്മെന്റ് (എഐഡിആര്‍എം) രണ്ടു ദിവസമായി നടക്കുകുയം ഒടുവില്‍ 51 ദേശീയ കമ്മിറ്റിക്ക് രൂപം നല്കി. എ രാമമൂര്‍ത്തി (പ്രസിഡന്റ്-പുതുച്ചേരി), വി എസ് നിര്‍മ്മല്‍കുമാര്‍ (ജനറല്‍ സെക്രട്ടറി — ഉത്തര്‍പ്രദേശ്), ജന്‍കിപസ്വാന്‍ (ബിഹാര്‍), പീലീംങ്ങം (തമിഴ്‌നാട്), മഹാദേവ്ഖടെ (മഹാരാഷ്ട്ര – വൈസ് പ്രസിഡന്റുമാര്‍), അഡ്വ. എന്‍ രാജന്‍ (കേരളം), കരവദി സുബ്ബറാവു (ആന്ധ്രാപ്രദേശ്), സൂര്യകട്ട് എംഎല്‍‍എ (ബിഹാര്‍— സെക്രട്ടറിമാര്‍), ദേവികുമാരി (പഞ്ചാബ്-ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. കേരളത്തില്‍ നിന്നും ദേശീയ കമ്മിറ്റിയിലേക്ക് മനോജ് ബി ഇടമന, കെ അജിത്, വി വിനില്‍ എന്നിവരെയാണ് തെരഞ്ഞെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.