March 25, 2023 Saturday

Related news

March 17, 2023
March 11, 2023
February 13, 2023
January 30, 2023
January 11, 2023
January 8, 2023
January 2, 2023
January 1, 2023
December 27, 2022
December 10, 2022

ജയപ്രകാശിന്റെ സ്മരണ പുതുക്കി

Janayugom Webdesk
തിരുവനന്തപുരം
December 10, 2022 9:25 pm

വിദ്യാഭ്യാസ കച്ചവടത്തിനെതിരായ പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ച ജയപ്രകാശിന്റെ സ്മരണ പുതുക്കി നാടെങ്ങും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി യൂണിറ്റ് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി. രക്തദാന ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്നിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് കുടപ്പനക്കുന്ന് ജങ്ഷനിൽ അനുസ്മരണ സമ്മേളനവും നടന്നു.

സിപിഐ ദേശീയ കൗൺസിൽ അംഗവും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയുമായ ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. സിപിഐ വട്ടിയൂർക്കാവ് മണ്ഡലം സെക്രട്ടറി വട്ടിയൂർക്കാവ് ശ്രീകുമാർ അധ്യക്ഷനായി. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അരുൺ കെ എസ്, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീർ, പ്രസിഡന്റ് ആർ എസ് രാഹുൽരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Eng­lish Sum­ma­ry: jayaprakash memo­r­i­al meeting
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.