കോവിഡിനെ നേരിടാന്‍ യുഎസ് തയ്യാറായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബെെഡന്‍ .ഒമിക്രണ്‍ സംബന്ധിച്ച് ജാഗ്രതവേണമെന്നും എന്നാല്‍ ആശങ്കക്ക് അടിസ്ഥാനമില്ലെന്നും ബെെഡന്‍ കൂട്ടിച്ചേര്‍ത്തു. യു എസില്‍ ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തിലാണ് ബെെഡന്റെ പ്രതികരണം.
ഒമിക്രോണിനെ നേരിടാൻ അഞ്ച് ലക്ഷം പരിശോധനകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇത് മാർച്ച് 2020 അല്ലെന്നും , 20 കോടി പേർ വാക്സിൻ സ്വീകരിച്ചിട്ടുള്ളതായും ‚നമുക്ക് കോവിഡ് പ്രതിരോധത്തിനായി ഒരുങ്ങാമെന്നും ബൈഡൻ പറഞ്ഞു.
ലോകത്ത് വീണ്ടും കോവിഡ് വ്യാപനമുണ്ടാവുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിവിധ രാജ്യങ്ങൾ നിയന്ത്രണവുമായി രംഗത്തെത്തുന്നത്.മുൻഗണന വിഭാഗങ്ങൾക്ക് നാലാം ഡോസ് വാക്സിൻ നൽകാൻ ഇസ്രായേൽ തീരുമാനിച്ചിരുന്നു. ഒമിക്രോൺ പശ്ചാത്തലത്തിൽ വിവിധ യുറോപ്യൻ രാജ്യങ്ങളും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
English summary;Joe Biden Says US Prepared for defent Omicron varient
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.