23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 12, 2023
August 7, 2023
March 24, 2023
March 16, 2023
December 22, 2022
November 8, 2022
November 5, 2022
September 3, 2022
August 4, 2022
August 1, 2022

എംപിലാഡ്സിലും ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ നീക്കമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി

Janayugom Webdesk
ന്യൂഡല്‍ഹി
November 5, 2022 9:03 pm

എംപിമാരുടെ പ്രാദേശിക വികസന പദ്ധതിക്ക് (എംപി ലാഡ്സ്) പുതിയ മാനദണ്ഡങ്ങൾ നിര്‍ദേശിച്ചു സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തിറക്കിയ കരടിന് നല്‍കിയ മറുപടിയിലാണ് ജോണ്‍ ബ്രിട്ടാസ് എംപി ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. എംപിലാഡ്സിലും ഹിന്ദി ഭാഷ തന്ത്രപൂർവം അടിച്ചേൽപിക്കാൻ ശ്രമിക്കുന്നു എന്ന വിമര്‍ശനമാണ് ജോണ്‍ബ്രിട്ടാസ് എംപി പ്രധാനമായും മുന്നോട്ട് വെക്കുന്നത്. എംപി ഫണ്ട് ഉപയോഗിച്ചു ചെയ്യുന്ന പ്രോജക്ടുകളുടെ ശിലാഫലകങ്ങളിൽ ഹിന്ദി ഭാഷയിലും പദ്ധതിയെ സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തണമെന്നാണ് കരടില്‍ പറയുന്നത്. ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങളിലും ഹിന്ദിയില്‍ കൂടി ബോര്‍ഡ് എഴുതണമെന്ന് നിര്‍ദേശിക്കുന്നത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്.

എംപിലാഡ്സില്‍ ഒരു വര്‍ഷം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് തവണയായി 5 കോടി രൂപ നല്‍കിയിരുന്നു. ജില്ല കളക്ടർ ഓപ്പറേറ്റ് ചെയ്യുന്ന അക്കൗണ്ടില്‍ നല്‍കുന്ന ഫണ്ട് പദ്ധതി പ്രവര്‍ത്തനങ്ങള്‍ അനുസരിച്ചു ജില്ല ഭരണകൂടമാണ് വിതരണം ചെയ്തു വന്നിരുന്നത്. ഈ ഫണ്ടിന് ബാങ്കില്‍ നിന്നും ലഭിക്കുന്ന പലിശ തുക കൂടി കൂടുതൽ പദ്ധതികള്‍ക്ക് വേണ്ടി വിനിയോഗിക്കാൻ അനുവാദമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിലവിൽ ജില്ലകളിൽ ബാങ്കുകളിലുള്ള തുക പലിശ സഹിതം കേന്ദ്രത്തിലേക്ക് തിരികെ നല്‍കണമെന്നും തുടർന്നുള്ള വർഷങ്ങളിൽ സംസ്ഥാന സർക്കാർ വകുപ്പുകളുടെ അധികാരം കവർന്നെടുത്തു കൊണ്ട് കേന്ദ്രം നേരിട്ട് ഫണ്ട് കൈകാര്യം ചെയ്യുമെന്നും നിര്‍ദേശമുണ്ട്. സെപ്റ്റംബര്‍ 2023 വരെ കേന്ദ്ര ഏജൻസിയിൽ ഇപ്രകാരം സൂക്ഷിക്കുന്ന ഫണ്ടിന് ലഭിക്കുന്ന പലിശ എല്ലാ എംപിമാരുടേയും പദ്ധതി ഫണ്ടിലേയ്ക്ക് തുല്യമായി വീതിച്ചു നല്‍കുമെന്നാണ് പറയുന്നത്. എന്നാല്‍ 2023 സെപ്റ്റംബറിന് ശേഷം പലിശ ലഭിക്കുമോ എന്ന് പോലും ഉറപ്പില്ല. സംസ്ഥാന താത്പര്യങ്ങളുടെ ലംഘനമാണ് ഇതെന്നും, അതിനാല്‍ പഴയ പോലെ 2.5 കോടി എന്ന നിലയില്‍ രണ്ട് ഘട്ടമായി ജില്ലാ ഭരണകൂടത്തിന് നല്‍കണമെന്നും ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടുഫണ്ട് അനുവദിക്കുന്നത് വൈകിപ്പിക്കുന്ന തരത്തിലുള്ള അപ്രായോഗികമായ നിബന്ധനകളും കരടിലുണ്ട്.

കൂടാതെ നിലവില്‍ എംപിമാര്‍ക്ക് ട്രസ്റ്റുകള്‍ക്കും,സൊസൈറ്റികള്‍ക്കും കോപ്പറേറ്റീവ് സൊസൈറ്റികൾക്കും ഒരു സാമ്പത്തിക വർഷം പദ്ധതികൾക്കായി ഒരു കോടി വരെ നല്‍കാന്‍ കഴിയുമായിരുന്നു. എന്നാല്‍ പുതിയ കരട് പ്രകാരം അത് 50 ലക്ഷമായി വെട്ടിച്ചുരുക്കി. കൂടാതെ നിലവിൽ ഇത്തരം സ്ഥാപനങ്ങൾ നടത്തുന്ന നിർധനരായ കുട്ടികൾ പഠിക്കുന്ന സ്കൂളുകൾക്കും മറ്റും കമ്പ്യൂട്ടറും പുസ്തകങ്ങളും ഫർണീച്ചറും വാഹന സൗകര്യവുമൊക്കെ നൽകുവാൻ കഴിയുമായിരുന്നെങ്കിൽ ആയതും പുതിയ കരട് മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുന്നതോടു കൂടി ഇല്ലാതാകും. ഇത്തരം നീക്കങ്ങള്‍ അംഗീകരിക്കാന്‍ ആകില്ല.

എംപിലാഡ്സ് ചട്ടങ്ങളില്‍ മാറ്റങ്ങള്‍ വരുത്തണമെങ്കിൽ പാർലമെന്റിന്റേയും രാജ്യസഭ, ലോക്‌സഭ സ്റ്റാന്‍ഡിംഗ് കമ്മറ്റികളുടെയും അംഗീകാരം വാങ്ങണമെന്നും ജോണ്‍ ബ്രിട്ടാസ് എംപി സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന് അയച്ച കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

Eng­lish Sum­ma­ry: John Brit­tas MP said that there is a move to impose Hin­di lan­guage in MPLADS as well
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.