23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024

ജോജുവിന്റെ കാർ തകർത്ത കോൺഗ്രസ്‌ നേതാക്കളെ തിരിച്ചറിഞ്ഞു; ആക്രമണം ടോണി ചമ്മിണിയുടെ നേതൃത്വത്തിൽ

Janayugom Webdesk
November 2, 2021 11:18 am

കൊച്ചിയില്‍ കോണ്‍ഗ്രസ് സമരത്തിനിടെയുണ്ടായ ആക്രമണത്തില്‍ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്തവരെ പോലീസ് തിരിച്ചറിഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് ഇന്ന് ഉണ്ടോയേക്കുമെന്നും സൂചനയുണ്ട്. കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി മരട്‌ പൊലീസ്‌ കേസെടുത്തു. ജോജുവിനെ വാഹനം തടഞ്ഞ് ആക്രമിച്ചത് മുൻ മേയർ ടോണി ചമ്മണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണെന്നാണ് പൊലീസ്‌ എഫ്‌ഐആറിൽ വ്യക്തമാക്കിയത്‌. ആറുലക്ഷം രൂപയുടെ നഷ്ട‌മാണ് വാഹനത്തിനുണ്ടായത്. ചമ്മണി ഉൾപ്പെടുന്ന സംഘം വാഹനം തടഞ്ഞ്‌ അസഭ്യം പറയുകയായിരുന്നുവെന്ന്‌ എഫ്‌ഐആറിലുണ്ട്‌. വാഹനത്തിന്റെ ചില്ല് കല്ലുകൊണ്ട് ഇടിച്ചുതകർക്കുകയായിരുന്നുവെന്നും പൊലീസ്‌ കണ്ടെത്തി.

Eng­lish Sum­ma­ry: Joju George’s car cra­hed case; attack­ers lead­ed by Tony Chimney

you may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.