21 December 2024, Saturday
KSFE Galaxy Chits Banner 2

വ്യാഴത്തിന്റെ ഇരട്ടയെ കണ്ടെത്തി; 17,000 പ്രകാശവര്‍ഷം അകലെ

Janayugom Webdesk
വാഷിങ്ടണ്‍
April 5, 2022 4:15 pm

വ്യാഴഗ്രഹവുമായി സാമ്യമുള്ള മറ്റൊരു ഗ്രഹത്തെ കണ്ടെത്തി. ഭൂമിയില്‍ നിന്ന് 17,000പ്രകാശവര്‍ഷം അകലെയാണ് പുതിയ ഗ്രഹത്തെ കണ്ടെത്തിയത്. കെ2–2016‑ബിഎല്‍ജി-005എല്‍ബി എന്നാണ് ഗ്രഹത്തിന് നല്‍കിയിരിക്കുന്ന പേര്. വ്യാഴത്തെക്കാള്‍ 1.1 ഇരട്ടി വലിപ്പമാണ് പുതിയ ഗ്രഹത്തിനുള്ളത്. 

2016ല്‍ നാസയുടെ കെപ്ലര്‍ സാറ്റ്‌ലൈറ്റ് ടെലസ്കോപ് ശേഖരിച്ച വിവരങ്ങള്‍ വിശകലനം ചെയ്താണ് ശാസ്ത്രലോകം പുതിയ കണ്ടെത്തല്‍ നടത്തിയത്. ആകാശഗംഗയിലെ 2700 ഓളം ഗ്രഹങ്ങളെ തിരിച്ചറിയാന്‍ കെപ്ലര്‍ സഹായിച്ചിട്ടുണ്ട്. മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായ ഡേവിഡ് സ്പെച് ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

Eng­lish Summary:Jupiter’s twin found; 17,000 light-years away
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.