23 December 2024, Monday
KSFE Galaxy Chits Banner 2

Related news

July 18, 2024
December 15, 2023
July 27, 2023
July 25, 2023
June 17, 2023
June 11, 2023
April 16, 2023
March 15, 2023
January 12, 2023
January 4, 2023

കെ റയില്‍: സംസ്ഥാന സര്‍ക്കാരിന് റയില്‍വേയുടെ പിന്തുണ

Janayugom Webdesk
കൊച്ചി
January 7, 2022 10:30 pm

കെ റയിൽ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെ പിന്തുണച്ച് റയിൽവേ ഹൈക്കോടതിയിൽ. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനത്തിന് അനുമതി ഉണ്ടെന്നും,ഭൂമി ഏറ്റെടുക്കലിന് തടസമില്ലെന്നും റയിൽവേ ഹൈക്കോടതിയെ അറിയിച്ചു. പദ്ധതിക്കെതിരെ ബിജെപി സമരം ശക്തമാക്കുന്നതിനിടെയാണ് കേ­ന്ദ്ര സർക്കാർ, കെ റയിലിനെ ഹൈ­ക്കോടതിയിൽ പിന്തുണച്ചത്. കേന്ദ്ര അനുമതിയില്ലെന്ന വാദം പൊളിഞ്ഞത് യുഡിഎഫിനും തിരിച്ചടിയായി.

സർവേ നടത്തുന്നതിനും ഭൂമി ഏറ്റെടുക്കലിനും എതിരെ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. വാദത്തിനിടെയാണ് സംസ്ഥാന സ­ർക്കാർ പദ്ധതിയെ പിന്തുണച്ച് റയില്‍വേയും കേന്ദ്ര സർക്കാരും നിലപാട് സ്വീകരിച്ചത്. സിൽവർ ലൈൻ പ്രത്യേക പദ്ധതിയല്ലെന്നും 2013 ലെ നിയമം അനുസരിച്ച് ഭൂമി ഏറ്റെടുക്കാമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് തടസമില്ല. റയിൽവേയുടെയും സംസ്ഥാന സർക്കാരിന്റെയും സംയുക്ത സംരംഭമാണ് കെ റയിൽ എന്ന് റയിൽവേ വ്യക്തമാക്കി.

eng­lish sum­ma­ry; K Rail: Rail­ways sup­port the state government

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.