കെ സ്വിഫ്റ്റ് സ്വകാര്യ കമ്പനിയല്ലെന്നും ഡയറക്റ്റര്‍മാരെ നിയമിക്കുന്നത് സര്‍ക്കാരാണെന്നും നിയമസഭയില്‍ മന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനുള്ളതാണ് കെ സ്വിഫ്റ്റ്. ഹൈക്കോടതി തീരുമാനമുള്ളത് കൊണ്ടാണ് കെ സ്വിഫ്റ്റ്ല്‍ എം പാനല്‍ ജീവനക്കാരെ നിയമിക്കാത്തതെന്ന് മന്ത്രി സഭയില്‍ പറഞ്ഞു. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള യോഗ്യതയുള്ള എം പാനല്‍ ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. കെഎസ്ആര്‍ടിസിയുടെ ചരിത്രത്തില്‍ ആദ്യമായിയാണ് ഇലക്ട്രിക് ബസുകള്‍ വാങ്ങുന്നത്.
കെ സ്വിഫ്റ്റിന്റെ കീഴില്‍ ഇലക്ട്രിക് ബസുകള്‍ സിറ്റി സര്‍വ്വീസിന് ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ മുഴുവനായിട്ട് നല്‍കാന്‍ കഴിഞ്ഞത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ന് ശേഷമാണെന്നും തുടര്‍ ഭരണം വന്നത് കൊണ്ട് മാത്രമാണ് കെഎസ്ആര്‍ടിസി നില നില്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു. സമ്പത്തിക പ്രതിസന്ധിയിലും കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണം നടത്തി. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയവും അപ്രതീക്ഷിതമായി ഉണ്ടാകുന്ന വില വര്‍ദ്ധയുമാണ് താളം തെറ്റിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
English Summary:K SWIFT is to make KSRTC profitable: Minister Antony Raju
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.