അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു.
പടിഞ്ഞാറന്‍ കാബൂളിലെ ദഷ്ട് ഇ ബര്‍ച്ചി പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെയാണ് ചാവേറാക്രമണം ഉണ്ടായത്. 27 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.
സര്‍വകലാശാല പ്രവേശന പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് കാബൂള്‍ പൊലീസ് വക്താവ് ഖാലിദ് സദ്രന്‍ പറഞ്ഞു. ഏകദേശം അറുന്നൂറോളം വിദ്യാര്‍ത്ഥികള്‍ അപകടം നടന്ന സ്ഥലത്തുണ്ടായിരുന്നു. പരിക്കേറ്റവരില്‍ കൂടുതലും പെണ്‍കുട്ടികളാണെന്ന് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥി പറഞ്ഞു.
അഫ്ഗാനിലെ ന്യൂനപക്ഷ വിഭാഗമായ ഹസ്ര വംശത്തിലുള്ളവരാണ് ദഷ്ട് ഇ ബര്‍ച്ചിയില്‍ ഭൂരിഭാഗവും. ഐഎസ് ഉള്‍പ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ ഇവര്‍ക്കെതിരെ പതിവായി ആക്രമണം നടത്താറുണ്ട്.
അഫ്ഗാനിസ്ഥാനില്‍ ഇൗ വര്‍ഷം നടന്ന ഭീകരാക്രമണങ്ങളില്‍ ഏറ്റവും പുതിയതാണിത്. സെപ്റ്റംബര്‍ ആദ്യവാരം രണ്ട് റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ ഐഎസ് കൊലപ്പെടുത്തിയിരുന്നു.
English Summary: Kabul suicide attack: 19 dead
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.