24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 24, 2024
December 21, 2024
December 14, 2024
December 13, 2024
December 13, 2024
December 13, 2024
December 12, 2024
December 11, 2024
December 10, 2024
December 10, 2024

കല്ലംകുഴി ഇരട്ടക്കൊലപാതകം: 25 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി, ശിക്ഷ മറ്റന്നാള്‍

Janayugom Webdesk
പാലക്കാട്
May 11, 2022 4:28 pm

പാലക്കാട് മണ്ണാര്‍ക്കാട് കല്ലംകുഴി ഇരട്ടക്കൊലപാതകക്കേസില്‍ 25 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. പ്രതികളുടെ ശിക്ഷ മറ്റന്നാള്‍ പാലക്കാട് അതിവേഗ കോടതി പ്രസ്താവിക്കും. 2013ലാണ് കല്ലാംകുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞുഹംസ(48)യും സഹോദരന്‍ നൂറുദ്ദീനും(42) വീടിനു സമീപം കൊല്ലപ്പെടുന്നത്. 

2013 നവംബര്‍ 20ന് രാത്രി ഒമ്പതുമണിയോടെ മാരകായുധങ്ങളുമായെത്തിയ സംഘം കുഞ്ഞുഹംസയെയും നൂറുദ്ദീനെയും വെട്ടിക്കൊലപ്പെടുത്തിയത്. മറ്റൊരു സഹോദരന്‍ കുഞ്ഞുമുഹമ്മദിനും അക്രമത്തില്‍ പരിക്കേറ്റിരുന്നു. കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന ചോലാട്ടില്‍ സിദ്ദീഖാണ് കേസില്‍ ഒന്നാംപ്രതി. 90 ഓളം സാക്ഷികളാണ് കേസിലുള്ളത്. 

Eng­lish Summary:Kallamkuzhi dou­ble mur­der: 25 con­victs con­vict­ed, sen­tenced to death the next day
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.