യുവകലാസാഹിതി ഏര്‍പ്പെടുത്തിയ കണിയാപുരം രാമചന്ദ്രന് പുരസ്ക്കാരം വിപ്ലവഗായിക പി കെ മേദിനിക്ക് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സമർപ്പിച്ചു.
എൺപതാം വയസിലും സാംസ്കാരിക മേഖലയില്‍ സജീവമായി നില്ക്കുന്ന വ്യക്തിത്വമാണ് പി കെ മേദിനിയെന്ന് കാനം പറഞ്ഞു. യുവകലാസാഹിതി തിരുവനന്തപുരം ജില്ലാ കണ്‍വെന്‍ഷനും സംസ്കാരിക സമ്മേളനവും കണിയാപുരം രാമചന്ദ്രന് അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാംസ്കാരിക രംഗത്തെ ശ്രദ്ധേയ സാന്നിധ്യമാണ് യുവകലാസാഹിതി. നിരവധി സാംസ്കാരിക പ്രവര്‍ത്തകര്‍ അതിന്റെ ഭാഗമായി വന്നിട്ടുണ്ടെന്നും കാനം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം ജില്ലാ കൺവെൻഷനോട് അനുബന്ധിച്ച് നടന്ന സാംസ്ക്കാരിക ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ വി പി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. മതിര ബാലചന്ദ്രൻ സ്വാഗതവും കെ ഗോപാലകൃഷ്ണൻ നായർ നന്ദിയും പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, പള്ളിച്ചൽ വിജയൻ, ആലങ്കോട് ലീലാകൃഷ്ണൻ, ഇ എം സതീശൻ, ഷീലാ രാഹുലന്, ഗീത നസീർ തുടങ്ങിയവർ സംസാരിച്ചു.
English summary;Kanam rajendran presented the Kaniyapuram Ramachandran Award to revolutionary singer PK Medini
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.