23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 6, 2024
August 26, 2024
June 14, 2024
June 6, 2024
April 5, 2024
November 25, 2021
November 12, 2021
November 11, 2021

സ്വാതന്ത്ര്യം ഭിക്ഷയെന്ന് കങ്കണ: രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് പരാതി

Janayugom Webdesk
മുംബൈ
November 11, 2021 8:55 pm

1947 ലെ സ്വാതന്ത്ര്യം ഭിക്ഷയാണെന്നും നരേന്ദ്രമോഡി അധികാരത്തിൽ വന്നശേഷമാണ് ഇന്ത്യയ്ക്ക് യഥാർത്ഥ സ്വാതന്ത്ര്യം കിട്ടിയതെന്നുമുള്ള ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ പ്രസ്താവനക്കെതിരെ പരാതി. ആം ആദ്മി പാര്‍ട്ടിയാണ് കങ്കണയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന ആവശ്യവുമായി മുംബൈ പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്.
‘1947ൽ ഇന്ത്യയ്ക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ല, ഭിക്ഷയായിരുന്നു. 2014ലാണ് നമുക്ക് യഥാർത്ഥ സ്വാതന്ത്ര്യം കിട്ടിയത്.’ ടൈംസ് നൗ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കങ്കണയുടെ ഈ വിവാദ പരാമര്‍ശം. കങ്കണയുടെ വാക്കുകള്‍ രാജ്യവിരുദ്ധവും സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തെ അപമാനിക്കുന്നതുമാണെന്ന് പരാതിയില്‍ പറയുന്നു.
വീഡിയോ വൈറലായതിന് പിന്നാലെ കങ്കണയെ രൂക്ഷമായി വിമർശിച്ച് ഒട്ടേറെ പേർ രംഗത്തെത്തി. കങ്കണയ്ക്ക് ഭ്രാന്താണോ എന്ന് വീഡിയോ പങ്കുവച്ചുകൊണ്ട് ബിജെപി എംപി കൂടിയായ വരുൺ ഗാന്ധി പ്രതികരിച്ചിരുന്നു. നടി സ്വര ഭാസ്കര്‍ അടക്കമുള്ളവരും കങ്കണയെ വിമര്‍ശിച്ച് രംഗത്തെത്തി. മുമ്പും കങ്കണയുടെ വര്‍ഗീയ, വിദ്വേഷ പ്രസ്താവനകള്‍ വിവാദത്തിലായിട്ടുണ്ട്.

Eng­lish Sum­ma­ry: Kan­gana says free­dom is beg­ging: Com­plaint seek­ing trea­son charges
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.