21 October 2024, Monday
KSFE Galaxy Chits Banner 2

വിഷുവിനെ വരവേൽക്കാൻ കണിവെള്ളരികൾ ഒരുങ്ങി

സ്വന്തംലേഖിക
കോഴിക്കോട്:
April 5, 2022 6:20 pm

വിഷുവിന് ദിവസങ്ങൾ ബാക്കിനിൽക്കെ കണിവെള്ളരി വിപണിയിൽ സജീവമാകുന്നു. കാർഷികോത്സവമായ വിഷുവിനെ വരവേൽക്കാൻ മലയാളിക്ക് ഒഴിച്ചുകൂടാനാവാത്തതാണ് കണിവെള്ളരി. വിഷു കാഴ്ച ഒരുക്കാനായി ജില്ലയിലെ പെരുവയൽ, മാവൂർ ഭാഗങ്ങളിലെല്ലാം കണിവെള്ളരിയുടെ വിളവെടുപ്പ് തുടങ്ങിക്കഴിഞ്ഞു. പച്ചക്കറിയും പല വ്യജ്ഞനങ്ങളുമെല്ലാം മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുമ്പോൾ കണിവെള്ളരി സ്വന്തം മണ്ണിൽ നിന്നു തന്നെയാണ് മലയാളികൾക്ക് മുമ്പിലെത്തുന്നത്. നാടും നഗരവും ഒരുപോലെ കണിവെക്കാൻ ഒരുങ്ങുമ്പോൾ കണിവെള്ളരി കർഷകരും തികഞ്ഞ പ്രതീക്ഷയിലാണ്. കിലോയ്ക്ക് 50 രൂപ മുതൽ 60രൂപ വരെ വില ലഭിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ. വേനൽകാരണം വെള്ളരികളിൽ പൊട്ടൽ വീഴുന്നതിനാൽ നിറമാകുമ്പോൾ തന്നെ വിളവെടുക്കേണ്ടിവരുന്നതായി പെരുവയലിലെ കർഷകൻ ജയപ്രകാശ് പറയുന്നു.തോട്ടത്തിൽ വന്നു കണിവെള്ളരി വാങ്ങുന്നവരാണ് കൂടുതലും. കൂടാതെ മറ്റ് ജില്ലകളിലേക്കും ഇവിടെ നിന്ന് കയറ്റി അയക്കുന്നുമുണ്ടെന്നും ജയപ്രകാശ്പറഞ്ഞു. ജല ക്ഷാമം ഉള്ളതിനാൽ മറ്റ് കൃഷികൾ താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. മാത്രമല്ല ഓണത്തിലേക്കുള്ള തയ്യാറെടുപ്പിലാണ് ഇവർ. അതേസമയം കഴിഞ്ഞ വർഷം കൃഷി ചെയ്യാത്തവർ ഇത്തവണ കൃഷി ചെയ്തിട്ടുണ്ട്. അതിനാൽ വിപണിയിൽ കണിവെള്ളരിയുടെ ക്ഷാമവും ഉണ്ടാകില്ല. വിഷു അടുത്തുകൊണ്ടിരിക്കെ വെള്ളരിയുടെ വില വർധിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. കോവിഡ് പ്രതിസന്ധിയിൽ കഴിഞ്ഞ വിഷുക്കാലം നഷ്ടമായെങ്കിലും എല്ലാവർക്കും വലിയ പ്രതീക്ഷ നൽകുന്നതാണ് ഇത്തവണത്തെ വിഷുക്കാലം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.