27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 24, 2024
July 22, 2024
July 18, 2024
July 18, 2024
July 17, 2024
July 12, 2024
July 5, 2024
July 4, 2024
July 3, 2024

കേന്ദ്രത്തിനെതിരെ കര്‍ണാടകയും സുപ്രീം കോടതിയില്‍ 

Janayugom Webdesk
ബെംഗളൂരു
March 23, 2024 10:23 pm
കേന്ദ്രസര്‍ക്കാര്‍ മാസങ്ങളായി തടഞ്ഞുവച്ചിരിക്കുന്ന ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സര്‍ക്കാര്‍ സുപ്രീം കോടതിയിസ്‍. മൗലികാവകാശങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാൻ അവസരം നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരമാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിരിക്കുന്നത്. കടുത്ത വരൾച്ച അനുഭവിക്കുന്ന സംസ്ഥാനത്തിന് വരൾച്ചാ ദുരിതാശ്വാസ ഫണ്ടിൽ നിന്നു പോലും സഹായം ലഭിക്കാത്ത സ്ഥിതിയാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
ദേശീയ ദുരന്ത പ്രതികരണ നിധിക്ക് (എൻഡിആർഎഫ്) കീഴിലാണ് സർക്കാർ ധനസഹായം തേടിയത്. എൻഡിആർഎഫ് ഫണ്ടിനായി യാചിക്കേണ്ട ആവശ്യമില്ലെന്നും സംസ്ഥാനം നിയമപരമായി അതിന്റെ വിഹിതം ചോദിക്കുകയാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ഇനിയും കാത്തിരിക്കാനാവില്ല. നിയമപ്രകാരം 2023 നവംബറോടെ ഫണ്ട് അനുവദിക്കേണ്ടതായിരുന്നു. ഇന്റർ മിനിസ്റ്റീരിയൽ കേന്ദ്രസംഘം സംസ്ഥാനം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടും ഫണ്ട് അനുവദിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വരൾച്ചാ ദുരിതാശ്വാസമായി 18,171.44 കോടി രൂപയാണ് കർണാടക ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ 236 താലൂക്കുകളിൽ 223 എണ്ണവും വരൾച്ചബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്.
Eng­lish Sum­ma­ry: Kar­nata­ka also in the Supreme Court against the Centre
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.