27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 20, 2024
July 17, 2024
July 16, 2024
July 11, 2024
July 9, 2024
July 6, 2024
July 3, 2024
July 2, 2024
June 24, 2024
June 23, 2024

പുഷ്പ സ്റ്റൈലില്‍ ചന്ദനക്കടത്ത്; 2.45 കോടി രൂപയുടെ തടിയുമായി ഒരാള്‍ പിടിയില്‍

Janayugom Webdesk
ബംഗളൂരു
February 3, 2022 4:34 pm

തെലുങ്ക് ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ പുറത്തിറങ്ങിയ അല്ലു അര്‍ജുന്റെ പുഷ്പ ചിത്രം കണ്ട് പ്രചോദനം ഉള്‍ക്കൊണ്ട് രക്തചന്ദനം കടത്താന്‍ ശ്രമിച്ചയാള്‍ പൊലീസ് പിടിയില്‍. ബംഗളൂരു സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ യാസിന്‍ ഇനയിത്തുള്ളയാണ് ചന്ദനം കടത്തുന്നതിനിടെ അറസ്റ്റിലായത്. ചന്ദനവുമായി കര്‍ണാകടയില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് പോകും വഴിയാണ് ഇയാള്‍ പിടിയിലായത്.

2.45 കോടി രൂപ വിലമതിക്കുന്ന ചന്ദനത്തടി ട്രക്കില്‍ നിന്നും കണ്ടെത്തിയത്. ട്രക്കില്‍ രക്തചന്ദനം കയറ്റിയ ശേഷം മുകളില്‍ പഴങ്ങളും പച്ചക്കറി നിറച്ച പെട്ടികളും അടുക്കിവച്ച് കൊവിഡ് അവശ്യ ഉല്‍പ്പന്നങ്ങള്‍ എന്ന സ്റ്റിക്കറും ഒട്ടിച്ചായിരുന്നു തടികള്‍ ഇയാള്‍ കടത്തിയതെന്ന് പൊലീസ് പറയുന്നു.കര്‍ണാടക അതിര്‍ത്തി കടന്ന ഇയാളെ മഹാരാഷ്ട്ര പൊലീസാണ് പിടികൂടിയത്. പുഷ്പയില്‍ അല്ലു അര്‍ജുന്‍ സാഹസികമായി രക്തചന്ദനം കടത്തുന്ന കഥയാണ് പറയുന്നത്. ചിത്രത്തില്‍ രഷ്മിക മന്ദാനയാണ് നായിക. ബോക്സോഫീസില്‍ വമ്പന്‍ ഹിറ്റാണ് സിനിമ.

ENGLISH SUMMARY: Kar­nata­ka San­dal­wood smug­gling at Pushpa
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.