26 July 2024, Friday
KSFE Galaxy Chits Banner 2

കശ്മീരി വിഘടനവാദി നേതാവ് യാസിൻ മാലിക് നിരാഹാര സമരം അവസാനിപ്പിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
August 2, 2022 10:33 am

തിഹാർ ജയിലിൽ കഴിയുന്ന കശ്മീരി വിഘടനവാദി നേതാവ് യാസിൻ മാലിക് നിരാഹാര സമരം അവസാനിപ്പിച്ചു. കഴിഞ്ഞ 10 ദിവസമായി തിഹാർ ജയിലിൽ യാസിൻ മാലിക് നിരാഹാര സമരത്തിലായിരുന്നു. യാസിൻ മാലികിന്റെ  ആവശ്യങ്ങൾ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചതായും തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം നിരാഹാരം അവസാനിപ്പിച്ചതായും ജയിൽ അധികൃതർ അറിയിച്ചു.

യാസിൻ പ്രതിയായ റുബയ്യ സയീദിനെ തട്ടിക്കൊണ്ടുപോയ കേസ് പരിഗണിക്കുന്ന ജമ്മു കോടതിയിൽ ശാരീരികമായി ഹാജരാകാൻ അനുവദിക്കണമെന്ന അപേക്ഷയിൽ കേന്ദ്രം പ്രതികരിക്കാത്തതിനെ തുടർന്ന് ജൂലൈ 22നാണ് മാലിക് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.

നിരോധിത ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ (ജെകെഎൽഎഫ്) തലവനായ യാസിൻ മാലിക് തീവ്രവാദ പ്രവര്‍ത്തന ഫണ്ടിംഗ് കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. ഡൽഹി പ്രിസൺസ് ഡയറക്ടർ ജനറൽ (ഡിജി) സന്ദീപ് ഗോയലിന്റെ അഭ്യർത്ഥന മാനിച്ചാണ് അദ്ദേഹം നിരാഹാര സമരം നിര്‍ത്തിയതെന്ന് അധികൃതർ അറിയിച്ചു.

മാലിക്ക് ഉന്നയിച്ച ആവശ്യങ്ങൾ ബന്ധപ്പെട്ട അധികാരികൾക്ക് അയച്ചിട്ടുണ്ടെന്നും അതേക്കുറിച്ചുള്ള തീരുമാനം അദ്ദേഹത്തെ അറിയിക്കുമെന്നും ഡിജി മാലിക്കിനെ അറിയിച്ചതായി മുതിർന്ന ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു.

Eng­lish summary;Kashmiri sep­a­ratist leader Yasin Malik ends hunger strike

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.