19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 14, 2024
May 28, 2024
April 2, 2024
August 23, 2023
August 4, 2023
March 6, 2023
February 17, 2023
February 2, 2023
September 2, 2022
August 30, 2022

കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യും

Janayugom Webdesk
കൊച്ചി
May 10, 2022 9:22 pm

നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യും. കാവ്യ ഇന്നലെ നൽകിയ മൊഴി തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. ഇന്നലത്തെ ചോദ്യം ചെയ്യലിൽ തനിയ്ക്കെതിരായ ആരോപണങ്ങൾ കാവ്യ നിഷേധിച്ചിരുന്നു. മൊഴി വിശദമായി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ച് കാവ്യയ്ക്ക് ഉടൻ നോട്ടീസ് നൽകിയേക്കും. 

ദിലീപും കാവ്യാ മാധവനും താമസിക്കുന്ന ആലുവയിലെ പത്മ സരോവരം വീട്ടിൽ വെച്ചാണ് ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം കാവ്യയെ ചോദ്യം ചെയ്തത്. നാലര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ തനിക്കെതിരായ ആരോപണങ്ങളെല്ലാം കാവ്യ നിഷേധിച്ചതായാണ് വിവരം. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനയെക്കുറിച്ചോ വധ ഗൂഢാലോചനയെക്കുറിച്ചോ തനിയ്ക്ക് അറിവോ പങ്കോ ഇല്ലെന്ന് കാവ്യ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. 

കേസിൽ കാവ്യയുടെ പങ്കാളിത്തം സംശയിക്കത്തക്ക തരത്തിൽ, ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജിന്റേതെന്ന പേരിൽ പുറത്തു വന്ന ഓഡിയോ ക്ലിപ്പ് കാവ്യയെ കേൾപ്പിച്ചു. പക്ഷേ ശബ്ദരേഖയെക്കുറിച്ച് തനിക്കറിയില്ലെന്ന് കാവ്യ മൊഴി നൽകിയെന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങൾ നൽകുന്ന സൂചന. മൊഴി പ്രാഥമികമായി വിലയിരുത്തിയ അന്വേഷണ സംഘം കാവ്യയെ വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മൊഴി വിശദമായി പരിശോധിച്ച ശേഷം പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ, അത് സംബന്ധിച്ച് പ്രത്യേകം ചോദ്യാവലി തയ്യാറാക്കിയ ശേഷം കാവ്യയ്ക്ക് വീണ്ടും നോട്ടീസ് നൽകാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. 

Eng­lish Summary:Kavya Mad­ha­van will be ques­tioned again
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.