22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 18, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024

കെ സി വേണുഗോപാലിന്റെ തുറന്നു പറച്ചില്‍; ഏക സിവില്‍കോഡില്‍ ജാഗ്രതകുറവുണ്ടായി

Janayugom Webdesk
തിരുവനന്തപുരം
December 12, 2022 12:01 pm

ബിജെപിഎംപി രാജ്യസഭയില്‍ സ്വകാര്യ ബില്ലായി ഏക സിവിള്‍കോഡിന് അവതരണ അനുമതി തേടിയപ്പോള്‍ സഭയില്‍ കോണ്‍ഗ്രസ് എംപിമാര്‍ ആരും ഉണ്ടായിരുന്നില്ലെന്ന ചര്‍ച്ച സജീവമാകുമ്പോള്‍ പാര്‍ട്ടിക്ക് തെറ്റു പറ്റിയതായി രാജ്യസഭ അംഗവും എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറിയുമായ കെ.സി വേണുഗോപാല്‍.സഭയില്‍ എംപിമാരെ ഉറപ്പാക്കുന്നതില്‍ കോണ്‍ഗ്രസിന് വീഴ് പറ്റിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ജാഗ്രതക്കുറവുണ്ടായതായും അദ്ദേഹം അഭിപ്രായപ്പെട്ടു.വിഷയത്തിൽ കോണ്‍ഗ്രസിനോടുള്ള അതൃപ്തി മുസ്ലീം ലീഗ് എംപി പിവി അബ്ദുൾ വഹാബ് സഭയിൽ വച്ച് പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീഴ്ച പറ്റിയെന്നുള്ള വേണുഗോപാലിൻ്റെ തുറന്നു പറച്ചിൽ.വിഷയത്തിൽ മുസ്ലീം ലീഗ് പ്രകടിപ്പിച്ച ആശങ്ക സ്വാഭാവികമാണ്. സിവിൽ കോഡ് ബില്ലിൽ ശക്തമായ എതിർപ്പ് കോൺഗ്രസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനിയും തുടരുമെന്നും കെ സി പറഞ്ഞു.

രാജ്യത്ത തകർക്കുന്ന ബില്ലാണ് സിവിൽ കോഡ് ബിൽ. ബിൽ നടപ്പാക്കാൻ അല്ല ധ്രുവീകരണത്തിനാണ് ബിജെപിയുടെ ശ്രമം. ഏക സിവിൽ കോഡ് ബിൽ ഏകപക്ഷീയമായി നടപ്പാക്കാൻ കോൺഗ്രസ് അനുവദിക്കില്ല. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് കൃത്യമായ നിലപാടും സർവകലാശാല നിയമനത്തിൽ കൃത്യമായ നയവും പാർട്ടിക്കുണ്ടെന്നും കെ.സി പറഞ്ഞു. ഏക സിവിള്‍കോഡിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ ജാഗ്രതപുലര്‍ത്തണമെന്നും ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടിരുന്നു

Eng­lish Summary:
KC Venu­gopal’s frank­ness; There has been a lack of vig­i­lance in the sin­gle civ­il code

YOU may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.