22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 12, 2024
November 27, 2024
November 24, 2024
November 21, 2024
November 7, 2024
November 1, 2024
October 29, 2024
October 15, 2024
October 11, 2024

കീടം ട്രൈലെർ പുറത്തിറങ്ങി !!

Janayugom Webdesk
May 7, 2022 4:17 pm

ഖോ ഖോ എന്ന ചിത്രത്തിന് ശേഷം രാഹുൽ റിജി നായർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ’ കീടം ‘. രജീഷ വിജയൻ, വിജയ് ബാബു, ശ്രീനിവാസൻ, മണികണ്ഠൻ പട്ടാമ്പി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. മെയ്‌ റീലീസ് ആയി ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. കുറച്ചു ദിവസങ്ങൾക്ക് മുൻപ് പുറത്ത് വന്ന ടീസർ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഇപ്പോൾ ചിത്രത്തിന്റ ട്രൈലെർ പുറത്ത് വന്നിട്ടുണ്ട്. മെയ്‌ 20 നു ചിത്രം തീയേറ്ററുകളിൽ എത്തും.

ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ന്റെ ബാനറിൽ സുജിത് വാരിയർ, ലിജോ ജോസഫ്, രഞ്ചൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാകേഷ് ധരൻ ആണ് ചായഗ്രഹണം. ക്രിസ്റ്റി സെബാസ്റ്റ്യൻ എഡിറ്റ്‌ നിർവഹിക്കുന്നു.രഞ്ജിത് ശേഖർ നായർ, ആനന്ദ് മൻമധൻ , മഹേഷ്‌ എം നായർ എന്നിവരാണ് മറ്റ് താരങ്ങൾ. വിനീത് വേണു, ജോമ് ജോയ്, ഷിന്റോ കെ എസ് എന്നിവർ കോ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രണവ് പി പിള്ളയാണ്.

പോസ്റ്റ്‌ പ്രൊഡക്ഷൻ സൂപ്പർവൈസർ അപ്പു എൻ ഭട്ടതിരി, പ്രൊഡക്ഷൻ ഡിസൈൻ പ്രതാപ് രവീന്ദ്രൻ, സൗണ്ട് മിക്സ്‌ വിഷ്ണു പി സി, സൗണ്ട് ഡിസൈൻ സന്ദീപ് കുരിശേരി, വരികൾ വിനായക് ശശികുമാർ, കളറിസ്റ്റ് ലിജു പ്രഭാകർ, പ്രൊഡക്ഷൻ കണ്ട്രോളർ ജെ പി മണക്കാട്,ആർട്ട്‌ ഡയറക്ടർ സതീഷ് നെല്ലായ, കോസ്റ്റും മെർലിൻ, മേക്ക് അപ് രതീഷ് പുൽപള്ളി, സ്റ്റണ്ട്സ് ഡേയ്ഞ്ചർ മണി, അസോസിയേറ്റ് ഡയറക്ടെഴ്സ് ബെൽരാജ് കളരിക്കൽ, ശ്രീകാന്ത് മോഹൻ, ടൈറ്റിൽ കാലിഗ്രഫി സുജിത് പണിക്കാം, ഡിസൈൻ ടെൻ പോയിന്റ് , പ്രോമോ സ്റ്റിൽസ് സെറീൻ ബാബു, വാർത്താപ്രചരണം ജിനു അനിൽകുമാർ.

 

Eng­lish Sum­ma­ry: Keedam movie trail­er has been released

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.