27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 23, 2024
July 22, 2024
July 16, 2024
July 12, 2024
July 10, 2024
July 10, 2024
July 8, 2024
July 8, 2024
July 8, 2024
July 3, 2024

കെജ്‌രിവാളിന്റെ മുഖ്യമന്ത്രി സ്ഥാനം: ഹര്‍ജിക്കാരനെ വിമര്‍ശിച്ച് കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
April 8, 2024 7:07 pm

അരവിന്ദ് കെജ്‌രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ച എഎപി മുന്‍ എംഎല്‍എ സന്ദീപ് കുമാറിനെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. സമാന ആവശ്യം ഉന്നയിച്ച ഹര്‍ജികള്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് തള്ളിയതാണെന്ന് ചൂണ്ടിക്കാണിച്ച ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദ്, വന്‍തുക സന്ദീപിനു മേല്‍ പിഴ ചുമത്തേണ്ടതാണെന്നും പറഞ്ഞു.

സന്ദീപ് ഹര്‍ജി സമര്‍പ്പിച്ചത് പ്രശസ്തിക്കു വേണ്ടിയാണെന്നും ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദ് നിരീക്ഷിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ, കെജ്‌രിവാളിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള രണ്ട് ഹര്‍ജികള്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുകയും തള്ളുകയും ചെയ്തിരുന്നു. അതിനാല്‍, സന്ദീപിന്റെ ഹര്‍ജിയും ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്‌ വിടുമെന്നും ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദ് കൂട്ടിച്ചേര്‍ത്തു. സന്ദീപിന്റെ ഹര്‍ജിയില്‍ നാളെ ഡിവിഷന്‍ ബെഞ്ച് വാദം കേള്‍ക്കും. കഴിഞ്ഞയാഴ്ച ഹിന്ദുസേന പ്രസിഡന്റ് വിഷ്ണു ഗുപ്ത, കെജ്‌രിവാളിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. കൂടാതെ ഡല്‍ഹി സ്വദേശി സുര്‍ജിത് സിങ് യാദവും ഇതേ ആവശ്യം ഉന്നയിച്ച് പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

Eng­lish Sum­ma­ry: Kejri­wal’s Chief Min­is­ter­ship: Court Crit­i­cizes Petitioner

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.