4 May 2024, Saturday

Related news

April 17, 2024
February 20, 2024
February 15, 2024
February 10, 2024
January 29, 2024
January 11, 2024
January 8, 2024
January 5, 2024
January 1, 2024
December 31, 2023

സേതുവിനും അനഘയ്ക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

Janayugom Webdesk
ന്യൂഡല്‍ഹി
August 24, 2022 11:14 pm

മികച്ച ബാലസാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കഥാകൃത്ത് സേതുവിന്. ‘ചേക്കുട്ടി’ എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. അനഘ ജെ കോലോത്ത് യുവ സാഹിത്യ പുരസ്‌കാരം നേടി. മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി എന്ന കവിതയ്ക്കാണ് പുരസ്‌കാരം.
ആലങ്കോട് ലീലാകൃഷ്ണന്‍, ഡോ. കെ ജയകുമാര്‍, യു കെ കുമാരന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ഡോ. ജോയ് വാഴയില്‍, ഡോ. കെ എം അനില്‍, ഡോ. കെ മുത്തുലക്ഷ്മി എന്നിവരടങ്ങിയ ജൂറിയാണ് യുവ സാഹിത്യ പുരസ്‌കാര ജേതാവിനെ നിര്‍ണയിച്ചത്. അമ്പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

Eng­lish Sum­ma­ry: Kendra Sahitya Akade­mi award for Sethu and Anagha

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.