18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 2, 2025
February 27, 2025
February 24, 2025
February 13, 2025
February 8, 2025
February 3, 2025
February 1, 2025
January 25, 2025
January 18, 2025
December 18, 2024

ബുലുറോയ് ചൗധരി അനുസ്മരണവും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു

Janayugom Webdesk
February 20, 2024 6:55 pm

എഐടിയുസിയുടെയും വര്‍ക്കിംഗ് വിമണ്‍ഫോറത്തിന്റെയും ഭാരവാഹിയായിരുന്ന ബുലുറോയ് ചൗധരിയുടെ എട്ടാം ചരമവാര്‍ഷികവും വിവിധ മേഖലയില്‍ പ്രവര്‍ത്തനമികവ് തെളിയിച്ച സ്ത്രീ തൊഴിലാളികള്‍ക്കുള്ള അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു. വര്‍ക്കിംഗ് വിമണ്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ പി ബാലചന്ദ്രമേനാേന്‍ സ്മാരകത്തിലെ പി ശങ്കര്‍ മെമ്മോറിയല്‍ ഹാളില്‍ നടന്ന യോഗം എഐടിയുസി സംസ്ഥാന സെക്രട്ടറി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

വര്‍ക്കിംഗ് വിമണ്‍സ് ഫോറം സംസ്ഥാന പ്രസിഡന്റ് സുഗെെതകുമാരി അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ മല്ലിക, എഐടിയുസി സംസ്ഥാന വെെസ് പ്രസിഡന്റ് വിജയന്കുനിശ്ശേരി, സംസ്ഥാന സെക്രട്ടറിമാരായ കെ സി ജയപാലന്‍, എ ശോഭ, ജില്ലാ സെക്രട്ടറി എന്‍ ജി മുരളീധരന്‍ നായര്‍, ജില്ലാ പ്രസിഡന്റ് പി ശിവദാസ്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വനിതാ കണ്‍വീനര്‍ എന്‍ എന്‍ പ്രജിത എന്നിവര്‍ സംസാരിച്ചു.
പത്മാവതി ഇ എന്‍ (തൃശൂര്‍ ജില്ല തഴപ്പായ നെയ്ത് തൊഴിലാളി യൂണിയന്‍), ശാന്തിനി വിദ്യാനന്ദന്‍ (സപ്ലെെകോ വര്‍ക്കേഴ്സ് ഫെഡറേഷന്‍), സാലി തോമസ്, ഗയാനിധി ജി ടി, കുഞ്ഞുമോള്‍ എന്‍ യു (കോട്ടയം ടെക്സ്റ്റെെല്‍ എംപ്ലാേയീസ് യൂണയന്‍) എന്നിവര്‍ക്ക് പ്രവര്‍ത്തന മികവിന് ബുലുറോയി ചൗധരി അവാര്‍ഡ് നല്‍കി. സംഘാടകസമിതി ചെയര്‍പേഴ്സണ്‍ സുമലത മോഹന്‍ദാസ് സ്വാഗതവും വര്‍ക്കിംഗ് വിമണ്‍സ് ഫോറം ജില്ലാ സെക്രട്ടറി കെ ഗിരിജ നന്ദിയും പറഞ്ഞു.

Eng­lish Summary:Buloroy Chaud­hary orga­nized the com­mem­o­ra­tion and award ceremony
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.