പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം അഞ്ചിന് ആരംഭിക്കുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൂർണമായും നിയമനിർമ്മാണത്തിനായി ഒമ്പത് ദിവസങ്ങളില്‍ സമ്മേളിച്ച് 15ന് അവസാനിക്കും. സഭ പരിഗണിക്കേണ്ട ബില്ലുകൾ സംബന്ധിച്ച് ആദ്യ ദിവസം ചേരുന്ന കാര്യോപദേശക സമിതി(ബിഎസി)യുടെ ശുപാർശ പ്രകാരം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ മന്ത്രിസഭായോഗം അംഗീകരിച്ച സര്‍വകലാശാലകളുടെ ചാന്‍സലറായി വിദ്യാഭ്യാസ വിദഗ്ധനെ നിയമിക്കുന്നതിനുള്ള നിയമ ഭേദഗതി കരട് ബില്‍ ഉള്‍പ്പെടെയാണ് സഭാസമ്മേളനത്തിന്റെ പരിഗണനയ്ക്കുള്ളത്.
English Summary: kerala assembly to convene
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.