25 April 2024, Thursday

കേന്ദ്ര നയങ്ങൾക്ക്‌ ബദലായി കേരള മോഡൽ

Janayugom Webdesk
തിരുവനന്തപുരം
March 11, 2022 10:44 am

കൊടിയ പ്രതിസന്ധികളുടെ താഴ്‌ചകളെ കേരളം അതിജിവിച്ചു തുടങ്ങിയെന്നും വിലക്കയറ്റം തടയാനും ഭക്ഷ്യസുരക്ഷയ്‌ക്കും 2000 കോടിരൂപ മാറ്റിവെച്ചതായും പ്രഖ്യാപിച്ച്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്ര സാമ്പത്തിക നയങ്ങൾക്ക്‌ ബദലായി കേരള മോഡലാണ്‌ മുന്നോട്ടുവെയ്‌ക്കുന്നതെന്നും രണ്ടാം പിണറായി സർക്കാരിന്റെ പൂർണ ബജറ്റ്‌ അവതരിപ്പിച്ച്‌ ധനമന്ത്രി വ്യക്‌തമാക്കി

ദേശീയ അന്തർദേശീയ തലങ്ങളിൽ കേരളം പ്രശംസനീയമായ നേട്ടമാണ്‌ കഴിഞ്ഞ കാലങ്ങളിൽ കൈവരിച്ചത്‌. മികച്ച ഭരണ നിർവ്വഹണ സംവിധാനവും കേരളത്തിലേതാണ്‌.സാമ്പത്തിക വർഷത്തിൽ ജിഎസ്‌ടി വരുമാന വളർച്ചയിൽ 14.5 ശതമാനം വളർച്ചനേടി. ലോകസമാധാനം അങ്ങേയറ്റം വെല്ലുവിളി നേരിടുകയാണ്‌.

ലോകസമാധാനത്തിനായി 2 കോടി മാറ്റി വെയ്‌ക്കും . കേരളത്തിൽ ലോകസമാധാന സമ്മേളനം വിളിച്ചുചേർക്കും.ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റങ്ങൾക്ക്‌ തുടക്കമിടും. സർവ്വകലാശാലകൾക്ക്‌ 200 കോടി മാറ്റിവെയ്‌ക്കും. സർവ്വകലാശാലകളിൽ 1500 പുതിയ ഹോസ്‌റ്റൽ മുറികളും 250 രാജ്യാന്തര മുറികളും നിർമ്മിക്കും. മുഖ്യമന്ത്രിയുടെ നവകേരള ഫെല്ലോഷിപ്പ്‌ 150 പേർക്ക്‌ നൽകും.

Eng­lish Sumam­ry: Ker­ala mod­el as an alter­na­tive to cen­tral policies

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.