9 January 2025, Thursday
KSFE Galaxy Chits Banner 2

കേരള സ്‌റ്റേറ്റ് ജൂനിയര്‍ ടീം: അശ്വിനി എം ആര്‍ ക്യാപ്റ്റന്‍

Janayugom Webdesk
June 17, 2022 5:38 pm

ഗുവാഹട്ടിയില്‍ നടക്കുന്ന ജൂനിയര്‍ പെണ്‍കുട്ടികളുടെ ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന, കേരള സ്റ്റേറ്റ് ജൂനിയര്‍ ടീമിനെ തൃശൂരിന്റെ എം ആര്‍ അശ്വനി നയിക്കും. പാലക്കാടിന്റെ ആര്‍ അഖിലയാണ് വൈസ് ക്യാപ്റ്റന്‍. ജിജിനു വേണു എസ് കാസര്‍ഗോഡ്, നടാഷ മനോജ്കുമാര്‍ കോഴിക്കോട്, അലീന ജെയിംസ് തൃശൂര്‍ എന്നിവരാണ് ഗോള്‍ കീപ്പര്‍മാര്‍. അഞ്ജന കെ (പാലക്കാട്), അക്‌സാ മാത്യു, സാനിയ വി എസ് (തൃശൂര്‍) ആന്‍ ബാബു (എറണാകുളം) ഷിജിന ജോസഫ് (കാസര്‍ഗോഡ്) നിഥില കെ സി (വയനാട്) എന്നിവരാണ് പ്രതിരോധ നിരക്കാര്‍. 

ഹൃദിക് വി ഷിജു (കോഴിക്കോട്) ലിയാ ജോസ് (വയനാട്) നീഹാ ഗില്‍ബര്‍ട്ട്, ഗൗരി കൃഷ്ണാ എസ്, അലീന ടോണി (തൃശൂര്‍) അഞ്ജിത പ്രദീപ് കെ (കണ്ണൂര്‍) ഷംല എം (കോഴിക്കോട്), അഖില ആര്‍ വൈസ് ക്യാപ്റ്റന്‍ (പാലക്കാട്) എന്നിവരാണ് മധ്യനിരയിലുള്ളത്. അപര്‍ണ കെ ആര്‍ (പാലക്കാട്), അശ്വിനി എം.ആര്‍ ക്യാപ്റ്റന്‍ (തൃശൂര്‍) ഷില്‍ജി ഷാജി (കോഴിക്കോട്) എന്നിവര്‍ മുന്നേറ്റ നിരയില്‍ കളിക്കും. നെജുമുനിസ എം (എഎഫ്‌സി ലൈസന്‍സ് മലപ്പുറം) ആണ് ഹെഡ് കോച്ച്. ശാന്തകുമാരി (എറണാകുളം) ആണ് ലേഡി മാനേജര്‍. ഡേവിസ് പി എം (കൊല്ലം) മാനേജരും ഡോളി ജോയി (ആലപ്പുഴ) ഫിസിയോയും ആണ്. നാഗാലാന്‍ഡ്, ലഡാക്ക്, പഞ്ചാബ് ടീമുകള്‍ ഉള്‍പ്പെടുന്ന ഇ ഗ്രൂപ്പിലാണ് കേരളം. കേരളം പഞ്ചാബിനെ ജൂണ്‍ 22‑നും നാഗാലാന്‍ഡിനെ 24‑നും ലഡാക്കിനെ 26‑നും നേരിടും.

Eng­lish Sum­ma­ry: Ker­ala State Junior Team: Ash­wi­ni MR Captain

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.