19 December 2024, Thursday
KSFE Galaxy Chits Banner 2

കെഇഡബ്ല്യുഎഫ്: കാനം പ്രസിഡന്റ്, ഗോപകുമാര്‍ ജനറല്‍ സെക്രട്ടറി

Janayugom Webdesk
തിരുവനന്തപുരം
November 6, 2021 10:56 pm

കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (കെഇ ഡബ്ല്യുഎഫ്-എഐടിയുസി) പ്രസിഡന്റായി കാനം രാജേന്ദ്രനെയും ജനറൽ സെക്രട്ടറിയായി എം പി ഗോപകുമാറിനെയും തെരഞ്ഞെടുത്തു. ഇന്നലെ സമാപിച്ച ഫെഡറേഷന്‍ 21-ാം സംസ്ഥാന സമ്മേളനം കെ ആർ മോഹൻദാസ് (പാലക്കാട്) എ എം ഷിറാസ് (ആലപ്പുഴ) എന്നിവർ വര്‍ക്കിങ് പ്രസിഡന്റുമാരായും ജേക്കബ് വി ലാസർ (എറണാകുളം) ട്രഷററായും മൂന്ന് വനിതകൾ ഉൾപ്പെടെ 24 അംഗ ഭാരവാഹികളെയും തെരഞ്ഞെടുത്തു.
കേരളത്തിലെ വ്യത്യസ്ത കേന്ദ്രങ്ങളിലായി ഓൺലൈനിലൂടെയാണ് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷന്റെ 21-ാം സംസ്ഥാന സമ്മേളനം അഞ്ച്, ആറ് തീയതികളിൽ നടന്നത്. തിരുവനന്തപുരത്ത് എ എൻ രാജൻ നഗർ പ്രധാനവേദിയും ആറ് ജില്ലാ കേന്ദ്രങ്ങളായ കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കാസർകോട് എന്നീഅനുബന്ധ വേദികളും ഏകോപിപ്പിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കുറി സംസ്ഥാന സമ്മേളനം നടന്നത്.
eng­lish sum­ma­ry: KEWF: Kanam Pres­i­dent, Gopaku­mar Gen­er­al Secretary
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.