22 January 2026, Thursday

Related news

August 24, 2024
August 12, 2024
August 9, 2024
August 9, 2024
July 16, 2024
June 8, 2024
May 3, 2024
April 5, 2024
March 27, 2024
March 11, 2024

ആനി രാജയ്ക്കൊപ്പം കെജിഒഎഫ് പാലക്കാട് വനിതാ കമ്മിറ്റിയും

Janayugom Webdesk
പാലക്കാട്
July 14, 2023 4:01 pm

സിപിഐ ദേശീയ എക്സി അംഗം ആനി രാജയ്ക്കെതിരെ അന്യായമായി കേസെടുത്തതില്‍ പ്രതിഷേധിച്ചും ആനി രാജയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ യോഗം ചേര്‍ന്നു. ആനി രാജയേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും നിശബ്ദരാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ നൂറോളം കെജിഒഎഫ് പ്രവര്‍ത്തകര്‍ അണിചേര്‍ന്നു. തുടര്‍ന്നു നടന്ന വിശ­ദീകരണയോഗം കെജിഒഎഫ് സംസ്ഥാന സെക്രട്ടറി പി വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഡോ. വി എം പ്രദീപ്‌, ദിലീപ് ഫാൾഗുണൻ, സി മുകുന്ദകുമാർ എന്നിവർ സംസാരിച്ചു.

കെജിഒഎഫ് വനിതാ കമ്മിറ്റിയുടെ നേതാക്കളായ ഡോ. പ്രിയ, രശ്മി കൃഷ്ണൻ, റീജ എംഎസ്, ജെ ബിന്ദു, ശാന്താമണി ഇ എസ്, ഡോ. മേരി ജൂലിയേറ്റ്, നിഷ നടരാജൻ, ഡോ. സോമ, അർച്ചന പൊറ്റശ്ശേരി, ബീന മജീദ്, ഗ്രേയ്സിമോള്‍ എന്നിവർ നേതൃത്വം നൽകി.

eng­lish  sum­ma­ry; KGOF Palakkad Wom­en’s Com­mit­tee along with Annie Raja

you may also like this video;

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.