24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 7, 2025
March 10, 2025
February 24, 2025
January 29, 2025
January 10, 2025
November 18, 2024
October 16, 2024
July 2, 2024
March 18, 2024
November 15, 2023

കോലിയോ അശ്വിനോ അമ്പയര്‍മാരാകണം: ടൗഫല്‍

Janayugom Webdesk
ലണ്ടന്‍
May 30, 2022 11:25 am

ക്രിക്കറ്റ് ലോകത്തെ ഏറ്റവും പരിചിതനും ആദരവുമുള്ള അമ്പയറാണ് ഓസ്ട്രേലിയയുടെ സൈമണ്‍ ടൗഫല്‍. ഇപ്പോഴിതാ അമ്പയറിങ്ങിലേക്ക് വരണമെന്ന് ആഗ്രഹമുള്ള ഇന്ത്യന്‍ താരങ്ങളാരെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ടൗഫല്‍. വീരേന്ദര്‍ സെവാഗ്, അല്ലെങ്കില്‍ കോലിയോ അശ്വിനോ അമ്പയറിങ്ങിലേക്ക് വരുന്നത് കാണാന്‍ ആഗ്രഹമുണ്ട്. എല്ലാ പ്രധാന നിയമങ്ങളെക്കുറിച്ചും അവര്‍ക്ക് അറിയാം, ടൗഫല്‍ ചൂണ്ടിക്കാണിച്ചു.

‘അമ്പയര്‍മാരാകണമെങ്കില്‍ അതിയായ ആഗ്രഹവും നല്ല വ്യക്തിത്വവും ആവശ്യമാണ്. ഞാന്‍ ഇതുമായി ബന്ധപ്പെട്ട് ചില താരങ്ങളോട് സംസാരിച്ചിട്ടുണ്ട്. മോണി മോര്‍ക്കല്‍ എന്നോട് അമ്പയര്‍ ആകുന്നതിനെപ്പറ്റി സംസാരിച്ചിരുന്നു. എന്നാല്‍ നേരത്തെ ഞാന്‍ പറഞ്ഞതുപോലെ എല്ലാവര്‍ക്കും പറ്റുന്ന ജോലിയല്ലിത്. വിരാട് കോലി, ആര്‍ അശ്വിന്‍, വീരേന്ദര്‍ സെവാഗ് എന്നിവരെല്ലാം അമ്പയര്‍മാരായി കാണണമെന്ന് ആഗ്രഹിക്കുന്നു. മത്സരത്തിന്റെ സാഹചര്യത്തെക്കുറിച്ചും ക്രിക്കറ്റ് നിയമങ്ങളെക്കുറിച്ചും ഇവര്‍ക്ക് കൃത്യമായ ധാരണയുണ്ട്’- ടൗഫല്‍ പറഞ്ഞു.

കറാച്ചിയൊ അതുപോലുള്ള ഇടങ്ങളിലൊ കളിക്കുമ്പോഴല്ലാതെ അമ്പയറിങ് ബോറിങ് ആവില്ല. അമ്പയറിങ് വെല്ലുവിളി നിറഞ്ഞതാണ്. എങ്ങനെയാണ് ഇത്രയും സമയം ഫോക്കസ് ചെയ്ത് നില്‍ക്കുക എന്ന് പലരും ചോദിക്കും-ടൗഫല്‍ കൂട്ടിച്ചേര്‍ത്തു.

Eng­lish Summary:kholi or Ash­win should be umpires: Taufel
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.