21 June 2025, Saturday
KSFE Galaxy Chits Banner 2

Related news

June 20, 2025
June 20, 2025
June 17, 2025
June 16, 2025
June 16, 2025
June 16, 2025
June 15, 2025
June 15, 2025
June 15, 2025
June 14, 2025

മണിപ്പൂരിലെ മെയ്‌തെയ് കുട്ടികളുടെ കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍

Janayugom Webdesk
ഇംഫാല്‍
October 13, 2023 7:07 pm

മണിപ്പൂരില്‍ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. 22 കാരനായപൗലോങ് മാങാണ് അറസ്റ്റിലായത്. ഒളിവില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ബുധനാഴ്ചയാണ് പൂനെയില്‍ നിന്ന് ഇയാളെ സിബിഐ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തിങ്കളാഴ്ച വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു.

കേസില്‍ നേരത്തെ നാലുപേര്‍ അറസ്റ്റിലായിരുന്നു. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചതിന് പിന്നാലെ കഴിഞ്ഞ മാസം 25നാണ് കാണാതായ മെയ്‌തെയ് കുട്ടികള്‍ കൊല്ലപ്പെട്ട നിലയിലുള്ള ഫോട്ടോ പുറത്തുവന്നത്.

Eng­lish Sum­ma­ry: killing of 2 Meit­ei stu­dents; CBI arrests fifth accused
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.