കർഷക പ്രക്ഷോഭം ശക്തിപ്പെടുത്തണമെന്ന് അഖിലേന്ത്യാ കിസാൻ സഭ (എഐകെഎസ്). കഴിഞ്ഞ രണ്ടു ദിവസമായി ചേർന്ന കിസാൻ സഭ ദേശീയ കൗൺസിൽ യോഗത്തിലാണ് ആഹ്വാനം.
ദേശീയ വർക്കിങ് പ്രസിഡന്റ് ഭൂപീന്തർ സമ്പാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അതുൽ കുമാർ അഞ്ജാൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ കാർഷിക നിയമങ്ങൾക്ക് എതിരായി രാജ്യത്തു നടക്കുന്ന പ്രക്ഷോഭങ്ങളെ കുറിച്ച് സമ്മേളനം ചർച്ച ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ കർഷക നേതാക്കൾ സംസ്ഥാനങ്ങളിലെ പ്രക്ഷോഭങ്ങൾ സംബന്ധിച്ച വിവരങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. സിംഘു, ഗാസിപുർ, ടിക്രി, എന്നീ മൂന്നു കേന്ദ്രങ്ങളിലെ കർഷക പ്രക്ഷോഭങ്ങളും നേതാക്കൾ റിപ്പോർട്ടു ചെയ്തു.
2020 നവംബർ 26 ന് ഡൽഹി ചലോ എന്ന മുദ്രാവാക്യം ഉയർത്തി കർഷകർ ആരംഭിച്ച പ്രക്ഷോഭം ഈമാസം 26 ന് ഒരു വർഷം പൂർത്തിയാകുകയാണ്. അന്ന് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്ത രാജ്യവ്യാപക കർഷക പ്രക്ഷോഭത്തിന് എല്ലാ പിന്തുണയും ഉറപ്പാക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.
കിസാന്‍സഭയുടെ പുതിയ ദേശീയ പ്രസിഡന്റായി ആന്ധ്രയില്‍ നിന്നുള്ള രാവുല വെങ്കയ്യയെ തെരഞ്ഞെടുത്തു. ദേശീയ കൗൺസിൽ യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കൾ പങ്കെടുത്തു. കേരളത്തിൽ നിന്ന് സത്യൻ മൊകേരി, വി ചാമുണ്ണി, ജെ വേണുഗോപാലൻ നായർ, എ പി ജയൻ, മാത്യു വർഗ്ഗീസ്, എൻ രവീന്ദ്രൻ, കെ എം ദിനകരൻ, ഡോ. അമ്പി ചിറയിൽ എന്നിവർ ദേശീയ കൗൺസിൽ യോഗത്തിൽ പങ്കെടുത്തു.
English summary; Kisan Sabha concludes National Council;
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.