September 24, 2023 Sunday

Related news

September 15, 2023
September 13, 2023
September 7, 2023
August 27, 2023
August 25, 2023
August 12, 2023
August 12, 2023
August 6, 2023
August 3, 2023
August 1, 2023

അപാർട്ട്മെന്റിൽ നിന്നും നിലവിളി, ഓടിയെത്തിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച നിലയിൽ വൈഷ്ണവിയും അലക്സും

Janayugom Webdesk
കൊച്ചി
May 19, 2023 6:15 pm

കൊച്ചിയിൽ യുവതിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാവിലെ ഒൻപത് മണിയോടെ ചെമ്പുമുക്ക് എംഎൽഎ റോഡിലെ അപാർട്ട്മെന്റിൽ നിന്നും കരച്ചിൽ കേട്ടാണ് പ്രദേശവാസിയായ ചന്ദ്രബോസ് ഓടിയെത്തിയത്. രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു കോഴിക്കോട് സ്വദേശിയായ വൈഷ്ണവിയും ഇടുക്കി സ്വദേശിയായ അലക്സ് ജേക്കബും. വിവവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി. കൈ ഞരമ്പ് മുറിച്ച് രക്തം വാർന്ന നിലയിലായിരുന്ന അലക്സ് ജേക്കബിനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ വൈഷ്ണവി അപ്പോഴേക്കും മരണത്തിന് കീഴടങ്ങിയിരുന്നു. കോഴിക്കോട് സ്വദേശിയായ വൈഷ്ണവിയും ഇടുക്കി സ്വദേശിയായ അലക്സ് ജേക്കബും മൂന്നാഴ്ച മുൻപാണ് ഈ അപാട്മെന്റിലേക്ക് താമസം മാറിയത്. സുഹൃത്തുക്കളായ ഇരുവരും കൊച്ചിയിൽ ജോലി ചെയ്ത് വരികയായിരുന്നു. വൈഷ്ണവി ആത്മഹത്യ ചെയ്തതിന്റെ മാനസിക സംഘഷത്തിലാണ് താൻ കൈ ഞരമ്പ് മുറിച്ചത് എന്നാണ് അലക്സിന്റെ മൊഴി. എന്താണ് മരണത്തിലേക്ക് നയിച്ചതെന്നതിൽ വ്യക്തതയില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുള്ളൂവെന്നും പൊലീസ് അറിയിച്ചു.

eng­lish summary;kochi appart­ment murder

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.