18 April 2025, Friday
KSFE Galaxy Chits Banner 2

Related news

March 26, 2025
March 25, 2025
March 2, 2025
December 5, 2024
December 2, 2024
November 29, 2024
November 14, 2024
November 7, 2024
November 4, 2024
November 2, 2024

കൊടകര കുഴല്‍പ്പണക്കേസ് :തിരൂര്‍ സതീശിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

Janayugom Webdesk
തിരുവനന്തപുരം
November 2, 2024 11:04 am

ബിജെപിയുടെ കള്ളപ്പണ വിതരണത്തെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയ തൃശൂർ ജില്ല മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീശന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.കൊടകര കുഴൽപ്പണക്കേസിൽ പുനരന്വേഷണത്തിന്റെ ഭാഗമായാണ് മൊഴി എടുക്കുന്നത്.

കുഴൽപ്പണക്കേസ് നേരത്തെ അന്വേഷിച്ചിരിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തലവൻ എസിപി വികെ രാജു മൊഴി രേഖപ്പെടുത്തു. ആറുചാക്കിൽ പണം എത്തിച്ചു, തൃശൂർ ഓഫീസിലേക്കുള്ള പണം ഇറക്കി ബാക്കി മറ്റുസ്ഥലങ്ങളിലേക്ക്‌ കൊണ്ടുപോയി, വണ്ടി കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടു, കെ സുരേന്ദ്രൻ ഇടപെട്ടാണ്‌ പണം കൊണ്ടുവന്നത്‌ തുടങ്ങി ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണു തിരൂർ സതീശ് നടത്തിയത്. വെളിപ്പെടുത്തലിൻറെ പശ്ചാത്തലത്തിൽ ഇയാൾക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.