സിപിഐ (എം) സംസ്ഥാന സെക്രട്ടറിയായി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണൻ തിരിച്ചെത്തി. ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. ആരോഗ്യ സംബന്ധമായ ചികിത്സാ കാരണങ്ങളാൽ 2020 നവംബർ 13 ന് ആണ് കോടിയേരി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയത്. അന്നു മുതൽ പാർട്ടിയുടെ താത്കാലിക ചുമതല എ വിജയരാഘവന് നൽകിയിരുന്നു.
മതരാഷ്ട്രം സ്ഥാപിക്കാനുള്ള ആർഎസ്എസിന്റെ ആസൂത്രിത നീക്കമാണ് രാജ്യത്ത് നടന്നുവരുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുസ്‌ലിം, ക്രിസ്ത്യൻ, എസ്‌സിഎസ്‌ടി എന്നിവർക്കെതിരെയുള്ള ആക്രമണങ്ങൾ അനുദിനം വർധിച്ചുവരികയാണ്. പശു സംരക്ഷണം, ലൗ ജിഹാദ് എന്നീ മുദ്രാവാക്യങ്ങള്‍ ഉയർത്തിയാണ് ആക്രമണങ്ങൾ നടക്കുന്നത്. ഇതിനെതിരെ ന്യൂനപക്ഷ സംരക്ഷണം എന്ന മുദ്രാവാക്യം ഉയർത്തി ഡിസംബർ ഏഴിന് കേരളത്തിൽ ജില്ലാ-ഏരിയാ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
English Summary: Kodiyeri Balakrishnan returns as CPI (M) secretary
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.