17 June 2024, Monday

Related news

June 14, 2024
June 12, 2024
June 11, 2024
June 10, 2024
June 10, 2024
June 9, 2024
June 8, 2024
June 7, 2024
June 6, 2024
June 6, 2024

നിയമവാഴ്ചയോടും ജൂഡീഷ്യറിയോടും കൂറുള്ളവരാണെങ്കിൽ കോണ്‍ഗ്രസ് സിൽവർ ലൈനിനെതിരെ നടത്തുന്ന സമരം നിര്‍ത്തണം :കോടിയേരി

Janayugom Webdesk
തിരുവനന്തപുരം
March 30, 2022 3:54 pm

കോൺ​ഗ്രസിനെതിരെ വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരിബാലകൃഷ്ണൻ. യുഡിഎഫ് സിൽവർ ലൈനിനെതിരെ നടത്തുന്ന സമരം സുപ്രീംകോടതിക്കെതിരെയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടു.

സുപ്രീം കോടതി വിധി കണക്കിലെടുത്ത് നിയമവാഴ്ചയോടും ജൂഡീഷ്യറിയോടും കൂറുള്ളവരാണെങ്കിൽ സമരംനിർത്തിവയ്ക്കുകയാണ് വേണ്ടത്. പ്രതിപക്ഷം പുനർചിന്തനത്തിന് തയ്യാറാകണമെന്നും കോടിയേരി പറഞ്ഞു. സിൽവർ ലൈൻ സർവെ നടത്താൻ സുപ്രീം കോടതി അനുവാദം നൽകിയതാണ്. സുപ്രീം കോടതി വിധിക്ക് മുൻപുള്ള അവസ്ഥയല്ല ഇപ്പോഴുള്ളത്. സിൽവർ ലൈൻ സർവേയ്ക്കായി സ്ഥാപിച്ച കല്ലുകൾ പിഴുതെറിഞ്ഞത് വീട്ടുകാരല്ല. യുഡിഎഫുകാരാണ്. യുഡിഎഫ് പിഴുത കല്ലുകൾ വീട്ടുകാർ തന്നെ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

അതിന് എൽഡിഎഫ് സഹായിക്കുമെന്നും കോടിയേരി പറഞ്ഞു. ഇപ്പോൾ കല്ലിടുന്നത് സാമൂഹ്യാഘാതപഠനത്തിനാണ്. സിൽവർ ലൈനിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കേണ്ടി വരുമ്പോൾ അവർക്ക് നോട്ടീസ് നൽകും. അതിന് ശേഷം പബ്ലിക് ഹിയറിങ് നടത്തും. വീടും കെട്ടിടങ്ങളും സ്ഥലവും നഷ്ടപ്പെടുന്നവർക്ക് പുനരധിവാസം എങ്ങനെ വേണമെന്ന കാര്യം അവരുമായി ചർച്ചചെയ്യും. അതിൽ വിദഗ്ധരും ജനപ്രതിനിധികളുമുണ്ടാകും. 

ഭൂമി നഷ്ടമാകുന്നവർക്ക് ഉയർന്ന നഷ്ടപരിഹാരം നൽകും. അവരുമായി ചർച്ച ചെയ്ത ശേഷമായിരിക്കും നഷ്ടപരിഹാരം തീരുമാനിക്കുക. സിൽവർ ലൈൻ സംബന്ധിച്ച് എൽഡിഎഫിൽ വ്യത്യസ്ത അഭിപ്രായമില്ലെന്നും കോടിയേരി വ്യക്തമാക്കി. പണിമുടക്ക് ദിവസം ഒരു മാളും തുറക്കാൻ അനുമതി നൽകിയിട്ടില്ലെന്നും അത് കള്ളപ്രചാരണം മാത്രമാണെന്നും കോടിയേരി പറഞ്ഞു.

കോൺഗ്രസിന്റെ ഭാഗമല്ല ഐഎൻടിയുസിയെന്ന വിഡി സതീശന്റെ പ്രതികരണത്തിന് സതീശൻ തന്നെ ഐഎൻടിയുസിയുടെയും പലസംഘടനകളുടെയും നേതാവാണെന്ന് കോടിയേരി പറഞ്ഞു. എല്ലാ തൊഴിലാളി സംഘനടകളും സ്വതന്ത്രസംഘടനയാണ്. സിഐടിയുവും സ്വതന്ത്ര സംഘടനയാണ്. എന്നാൽ പല കോൺഗ്രസ് നേതാക്കൾ ഐൻടിയുസിയുടെ സിപിഐഎം നേതാക്കൾ സിഐടിയുവിന്റെയും നേതാക്കൾ ആണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

Eng­lish Sum­ma­ry: Kodiy­eri: Con­gress should stop its strug­gle against the Sil­ver Line if it adheres to the rule of law and the judiciary.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.